ഓഹരി വിപണി കൂപ്പുകുത്തുമ്പോഴും കരടികൾക്ക് തൊടാനാകാതെ 'പ്രതിരോധം'

2026 ൽ ഇതുവരെ പ്രതിരോധ ഓഹരികൾ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്

യുദ്ധം മുറുകുന്ന സാഹചര്യത്തിൽ ഓഹരി വിപണികൾ കരടിയുടെ പിടിയിലാണ്. പ്രധാനബെഞ്ച് മാർക്ക് സൂചികകളിലെല്ലാം ചുവപ്പ് പടർന്നപ്പോഴും പിടിച്ചു നിൽക്കുന്ന ഒരു മേഖലയുണ്ട്. പ്രതിരോധ ഓഹരികൾ. ഇന്നത്തെ വ്യാപാരത്തിൽ പ്രതിരോധ മേഖലയിലെ മുഴുവൻ ഓഹരികളും കുതിക്കുകയാണ്.

സംഘർഷങ്ങൾ സാധാരണയായി മിസൈലുകൾ, നിരീക്ഷണ സംവിധാനങ്ങൾ, ഡ്രോണുകൾ, വെടിമരുന്ന്, റഡാർ സാങ്കേതികവിദ്യകൾ തുടങ്ങിയ സൈനിക ഉപകരണങ്ങൾക്കുള്ള ആവശ്യകത വർധിക്കുന്നു. അതുകൊണ്ട് തന്നെയാണ് പ്രതിരോധ ഓഹരികളും കുതിപ്പ് പ്രകടമാക്കുന്നത്.

തേജസ് നെറ്റ്‌വർക്ക്സ്, പരാസ് ഡിഫൻസ് ആൻഡ് സ്‌പെയ്‌സസ്, ഐഡിയ ഫോർജ് ടെക്‌നോളജി, ഭാരത് ഇലക്ട്രോണിക്‌സ്, ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് എന്നിവയുടെ ഓഹരികൾ 15% വരെ ഉയർന്നു.പരാസ് ഡിഫൻസ് ആൻഡ് സ്‌പേസ് ടെക്‌നോളജീസിന്റെ ഓഹരികൾ എൻ‌എസ്‌ഇയിൽ 13 ശതമാനത്തിലധികം ഉയർന്ന് 722.5 രൂപയിലെത്തി.

ഭാരത് ഇലക്ട്രോണിക്‌സ് ഏകദേശം 2 ശതമാനം ഉയർന്ന് 452.75 രൂപയിലെത്തി, അതേസമയം ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സും ഒരു ശതമാനം ഉയർന്ന് വ്യാപാരം നടത്തി.എംടാർ ടെക്നോളജീസ് ഇൻട്രാഡേയിൽ 4.20% വരെ നേട്ടമുണ്ടാക്കി, ഭാരത് ഇലക്ട്രോണിക്സ് 2.15%,ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്1.40% നേട്ടവും റിപ്പോർട്ട് ചെയ്തു.

2026 ൽ ഇതുവരെ പ്രതിരോധ ഓഹരികൾ സമ്മിശ്ര പ്രകടനമാണ് കാഴ്ചവെച്ചത്. ഈ വർഷം ഹിന്ദുസ്ഥാൻ എയറോനോട്ടിക്സിന്റെ ഓഹരികൾ 11 ശതമാനത്തിലധികവും ,ഭാരത് ഡൈനാമിക്സിന്റെ ഓഹരികൾ ഏകദേശം 15 ശതമാനവും ഇടിഞ്ഞു, പഹല്‍ ഗാം ആക്രമണം, ശ്കതമായ പ്രതിരോധ ഓർഡറുകൾ,ബജറ്റ് വകയിരുത്തലുകൾ എന്നിവയുടെ പിൻബലത്തിൽ കഴിഞ്ഞ വർഷത്തെ ശക്തമായ റാലിക്ക് ശേഷമാണ് ഈ ഇടിവ്. ഈ മേഖലയുടെ ഹ്രസ്വകാല പാത പ്രധാനമായും ഭൗമരാഷ്ട്രീയ സംഭവവികാസങ്ങളെയും ക്രൂഡ് ഓയിൽ വില ചലനങ്ങളെയും ആശ്രയിച്ചിരിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

Contnet Highlights :Defence Stocks Rally; Ideaforge Tech Zooms Over 15%

To advertise here,contact us