സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. പവന് വിലയിൽ ഒറ്റ ദിവസം കൊണ്ട് 2,360 രൂപയുടെ വർധനയും ഗ്രാമിന് 295 രൂപയുമാണ് വർധിച്ചത്. ഇതോടെ 22 കാരറ്റ് സ്വർണം 8 ഗ്രാമിന് 1,07,080 രൂപയും ഒരു ഗ്രാമിന് 13,385 രൂപ എന്ന നിലവാരത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെ 1,02,600 രൂപയിലായിരുന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷം കുത്തനെ 2,120 രൂപയുടെ കുതിപ്പാണ് രേഖപ്പെടുത്തിയത്. ഇതോടെ വില 1,04,720 രൂപയിലെത്തി . ഇന്നത്തെ വില വർധനയോടെ നവംബർ മാസത്തെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിക്കുകയാണ് സ്വർണ വില.
നവംബർ 1 ന് ആയിരുന്നു സ്വർണ വില 1,01,840 എന്ന മാസത്തിലെ ഏറ്റവും താഴ്ന്ന നില തൊട്ടത്. ഏകദേശം വെറും 5 ദിവസങ്ങൾ കൊണ്ട് പവന് വിലയിൽ 5,000 രൂപയിലേറെ വർധനയാണ് ഉണ്ടായത് . രാജ്യാന്തര സ്വർണ വിലയിലുണ്ടായ മുന്നേറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
നിലവിൽ ട്രോയ് ഔൺസിന് 4,130 ഡോളർ നിലവാരത്തിലാണ് സ്വർണം വ്യാപാരം പുരോഗമിക്കുന്നത്. അമേരിക്കയിലെ ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്കുണ്ടായ തിരിച്ചടി, രാഷ്ട്രീയ അനിശ്ചിതത്വം, പശ്ചിമേഷ്യൻ സംഘർഷങ്ങൾ എന്നിവ നിക്ഷേപകരെ വീണ്ടും സുരക്ഷിത നിക്ഷേപമായ സ്വർണത്തിലേക്ക് ആകർഷിക്കുന്നു. ഇതിനൊപ്പം ഡോളറിന്റെ മൂല്യത്തിലുണ്ടായ ഇടിവും അമേരിക്കൻ ട്രഷറി ബോണ്ട് യിൽഡ് കുറഞ്ഞതും സ്വർണവിലയ്ക്ക് കരുത്തായി.
രൂപയുടെ വിനിമയ മൂല്യവും രാജ്യാന്തര സ്വർണ വിലയും കേരളത്തിലെ വിലയെ നേരിട്ട് സ്വാധീനിക്കുന്നതിനാൽ ഈ ആഗോള മുന്നേറ്റം കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുകയാണ്.
content Highliglights :Gold Prices Skyrocket in Kerala , 22K Gold Surges by ₹2,360 Per Pavan in a Single Day; Prices Jump Over ₹5,000 in Just 5 Days, Hitting November Highs Amid Global Market Rally