മൂന്ന് മാസത്തെ ഉയർന്ന നിലയിൽ സ്വർണ വില; ഒരു പവൻ വാങ്ങാൻ 1,30,000 രൂപയിലധികം നൽകണം

ഓഗസ്റ്റ് മാസത്തിൽ മാത്രം സ്വർണ വിലയിൽ 14,480 രൂപയുടെ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്

സംസ്ഥാനത്ത് സ്വർണ വില ഉയർന്ന നിലയിൽ തന്നെ. കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ 1,20,240 എന്ന ലെവലിൽ നിന്നും പവന് 160 രൂപയുടെ മാത്രം കുറവാണ് ഇന്ന് റിപ്പോർട്ട് ചെയ്തരിക്കുന്നത്. ഇതോടെ 8 ഗ്രാം സ്വർണത്തിന് 1,20,080 രൂപയും, ഗ്രാമിന് 20 രൂപയുടെ ഇടിവോടെ 15,010 രൂപയിലുമെത്തി. ഓഗസ്റ്റ് മാസത്തിൽ മാത്രം സ്വർണ വിലയിൽ 14,480 രൂപയുടെ കുതിപ്പാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ആഭരണം വാങ്ങുമ്പോൾ പണിക്കൂലിയും ജിഎസ്ടിയും കൂടി നൽകേണ്ടതുണ്ട്. ഉദാഹരണത്തിന് 5 ശതമാനം പണിക്കൂലി കണക്കാക്കിയാൽ 6,004 രൂപ അധികമായി വരും. ഇതോടെ ആകെ തുക 1,26,084 രൂപയാകും. ഇതിന് 3 ശതമാനം ജിഎസ്ടി കൂടി ചേർത്താൽ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1,29,867 രൂപ നൽകേണ്ടിവരും. ആഭരണത്തിന്റെ രൂപകൽപ്പനയ്ക്കും പണിക്കൂലിക്കും അനുസരിച്ച് തുകയിൽ ഏറ്റക്കുറച്ചിലുണ്ടാകും. അതിനാൽ ചില ആഭരണങ്ങൾക്ക് ഒരു പവന് 1,30,000 രൂപയിലധികം നൽകേണ്ടിവന്നേക്കാം.

അമേരിക്കൻ കടപത്രങ്ങളിൽ നിന്നുള്ള നേട്ടത്തിലുണ്ടായ ഏറ്റക്കുറച്ചിലും ക്രൂഡ് ഓയിൽ വില കുറഞ്ഞതോടെ യു.എസ് ഡോളറിന്‍റെ വിനിമയ നിരക്കിലുണ്ടായ ഇടിവും സ്വർണ വിലയ്ക്ക് താങ്ങ് നൽകുന്നുണ്ട്. കൂടാതെ യു,എസ് ഇറാനുമേൽ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെ ഇനി സ്വർണ വില‍യെ സ്വാധീനിക്കുക ഇതിലെ പുരോഗതികളായിരിക്കും. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തോടുള്ള താൽപര്യം കൂടുന്നതും വിലയെ സ്വാധീനിക്കുന്ന ഘടകമാണ്.

കഴിഞ്ഞ 10 ദിവസത്തെ സ്വർണ നിരക്കുകൾ

  • ഓഗസ്റ്റ് 24-  1,20,240 രൂപ
  • ഓഗസ്റ്റ് 23 - 1,19,600 രൂപ
  • ഓഗസ്റ്റ്22 -1,19,600 രൂപ
  • ഓഗസ്റ്റ്21 -118480 രൂപ
  • ഓഗസ്റ്റ് 20- 1,16,800 രൂപ
  • ഓഗസ്റ്റ് 19- 1,13,640 രൂപ
  • ഓഗസ്റ്റ് 18- 1,14,320 രൂപ
  • ഓഗസ്റ്റ് 17- 1,14,160 രൂപ
  • ഓഗസ്റ്റ് 16- 1,13,760 രൂപ
  • ഓഗസ്റ്റ് 15- 1,13,760 രൂപ

Content Highlights Gold Prices Hold Near 3-Month High; One Pavan Could Cost Over ₹1.30 Lakh, August Sees ₹14,480 Surge

To advertise here,contact us