ഇനി രക്ഷയില്ല! പരിധിവിട്ട് കുതിച്ച് സ്വർണവില, ഒറ്റയടിക്ക് 1,16,000 കടന്നു

മേക്കിങ് ചാർജ് ഉൾപ്പെടെ മൊത്തം തുകയിൽ 3% GST കൂടി കണക്കാക്കിയാൽ ഏകദേശം 1,32,334 രൂപ നൽകേണ്ടിവരും

സംസ്ഥാനത്ത് സ്വർണ വിലയിൽ വമ്പൻ കുതിപ്പ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നില തൊട്ടിരിക്കുകയാണ് വില. പവന് ഒറ്റയടിക്ക് 3,160 രൂപയുടെ വർധനയോടെ 1,16,800 രൂപയിലെത്തി. ഗ്രാമിന് 395 രൂപയുടെ മുന്നേറ്റത്തോടെ 14,600 രൂപയുമായി. ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ കുതിപ്പ് തുടരുകയാണ്. 4,495 ഡോളർ നിലവാരത്തിലാണ് വ്യപാരം പുരോഗമിക്കുന്നത്.

ബോണ്ട് വിപണികള്‍ക്ക് ആശ്വാസം പകരാന്‍ യുഎസ് ട്രഷറി വകുപ്പ് ഇടപെട്ടതിനെത്തുടര്‍ന്ന് യുഎസ് ഡോളര്‍ ദുര്‍ബലമായ സാഹചര്യത്തില്‍ ആണ് വില കൂടിയിരിക്കുന്നത്. ഇതോടെ ജൂണ്‍ മാസത്തിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കിലേക്കാണ് സ്വര്‍ണം കുതിച്ചുയര്‍ന്നത്.

ഇന്നത്തെ വിലയനുസരിച്ച്, 3% GST കൂടി ചേർത്താൽ 8 ഗ്രാം സ്വർണം വാങ്ങണമെങ്കിൽ 1,20,304 വരും. ഇതിന് പുറമെ ജ്വല്ലറി അനുസരിച്ച് മേക്കിങ് ചാർജ് കൂടി നൽകണം. ഉദാഹരണത്തിന് 10% മേക്കിങ് ചാർജ് കണക്കാക്കിയാൽ 11,680 കൂടി വരും. മേക്കിങ് ചാർജ് ഉൾപ്പെടെ മൊത്തം തുകയിൽ 3% GST കൂടി കണക്കാക്കിയാൽ ഏകദേശം 1,32,334 നൽകേണ്ടിവരും. അതായത് 10% മേക്കിങ് ചാർജ് ഉള്ള ആഭരണത്തിന് 8 ഗ്രാമിന് ഏകദേശം 1.32 ലക്ഷം ചെലവ് വരും.

അതേസമയം, ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടം തുടരുകയാണ്. ചൈന, യു.എസ് തുടങ്ങിയ പ്രധാന എണ്ണ ഉപഭോക്തൃ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയും വ്യാവസായിക ഡിമാൻഡിലെ മാറ്റങ്ങളും സ്വർണ വിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്. ഇതിനൊപ്പം OPEC+ രാജ്യങ്ങളുടെ ഉൽപാദന നയങ്ങളും ആഗോള എണ്ണവിതരണത്തെ സ്വാധീനിക്കുന്നു.

പശ്ചിമേഷ്യയിലെ സംഘർഷവും ഹോർമുസ് സംഘർഷങ്ങളും വിതരണ ആശങ്കകളും സ്വർണവിലയിൽ ചാഞ്ചാട്ടം വർധിപ്പിക്കാറുണ്ട്. എണ്ണവില ഉയർന്ന് പണപ്പെരുപ്പ ഭീഷണി ശക്തമാകുന്നത് ചില ഘട്ടങ്ങളിൽ സ്വർണത്തിന് സമർദ്ദമുണ്ടാക്കാം. എന്നാൽ നിലവിലെ സാഹചര്യത്തിൽ, ദുർബലമായ യുഎസ് ഡോളറും താഴ്ന്ന ട്രഷറി യീൽഡുകളും സ്വർണത്തിന് പിന്തുണ നൽകുന്നതിനാൽ ആണ് വില കത്തിക്കയറുന്നത്.

To advertise here,contact us