ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ച: കേന്ദമന്ത്രി പിയുഷ് ഗോയൽ

1 ട്രില്യൺ ഡോളറിന്റെ വളർച്ച കൈവരിക്കാനാകുമെന്ന് മന്ത്രി പിയുഷ് ഗോയൽ

ഡല്‍ഹി: ഈ സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കണക്കനുസരിച് ഇന്ത്യയുടെ വാണിജ്യ കയറ്റുമതിയിൽ 15 ശതമാനത്തിന്റെ വളർച്ചയുണ്ടായെന്ന് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി പിയുഷ് ഗോയൽ വ്യക്തമാക്കി.

2026-27 സാമ്പത്തിക വർഷത്തിൽ 1 ട്രില്യൺ ഡോളറിന്റെ വളർച്ച സാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. 2025-26 സാമ്പത്തിക വർഷത്തിൽ 863 ബില്യൺ ഡോളറിന്റെ കയറ്റുമതിയായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജൂലൈ മാസത്തെ കയറ്റുമതി, ഇറക്കുമതി എന്നിവയുടെ അന്തിമ കണക്കുകൾ ഓഗസ്റ്റ് 13-ന് പുറത്തുവിടും.

Content Highlights: India’s merchandise exports recorded a 15% growth between April and July of the current financial year. Commerce and Industry Minister Piyush Goyal said India could achieve $1 trillion in exports by 2026-27. The country’s exports were expected to reach $863 billion in 2025-26. Final export and import figures for July will be released on August 13.

To advertise here,contact us