തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ ഇടിവ്. 22 കാരറ്റ് സ്വർണ്ണത്തിന്റെ ഗ്രാമിന് 125 രൂപ ഇടിഞ്ഞതോടെ വില 14135ലേക്ക് എത്തി. പവന്റെ വിലയില്‍ 1000 രൂപയുടെ ഇടിവോടെ 113080 എന്ന നിരക്കിലേക്കും താഴ്ന്നു. 18 കാരറ്റ് സ്വർണ്ണത്തിന് 100 രൂപയുടെ ഇടിവോടെ ഗ്രാമിന് 11615രൂപയും പവന് 800 രൂപയുടെ ഇടിവോടെ 92920 രൂപയുമായി. 14 ക്യാരറ്റ് സ്വർണ്ണം ഗ്രാമിന് 9045, (80 കുറവ്) പവന് 72360രൂപയുമാണ് ഇന്നത്തെ വിപണി വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിനും പവനും യഥാക്രമം 5835രൂപയും 46680 രൂപയുമാണ് നിരക്ക്.
വെള്ളിവില കഴിഞ്ഞ ദിവസത്തെപോലെ തന്നെ മാറ്റമില്ലാതെ തുടരുകയാണ്. ഗ്രാമിന് 265രൂപയും 10 ഗ്രാമിന് 2650രൂപയുമാണ് നിരക്ക്. അന്താരാഷ്ട്ര സ്വർണ്ണ വിപണിയിലെ ഇടിവാണ് സ്വർണത്തിന്റെ കാര്യത്തില്‍ കേരളത്തിലും പ്രതഫിലച്ചത്. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണ്ണ വില വലിയ തോതില്‍ ഉയർന്നിരുന്നെങ്കിലും, മിഡിൽ ഈസ്റ്റിലെ സംഘർഷം കുറഞ്ഞ് വരുന്ന സാഹചര്യവും യു എസ് ഡോളർ ശക്തി പ്രാപിച്ചതും പലിശ നിരക്കുകളിലെ പ്രതീക്ഷകളും വിലയിലെ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ നിക്ഷേപകർ സുരക്ഷിതമായ മറ്റ് ആസ്തികളിലേക്ക് തിരിയുന്നത് സ്വർണ്ണത്തിന്റെ ആകർഷണം കുറയ്ക്കുന്നു. എന്നിരുന്നാലും, ദീർഘകാലാടിസ്ഥാനത്തിൽ സെൻട്രൽ ബാങ്കുകളുടെ വാങ്ങൽ, ജിയോപൊളിറ്റിക്കൽ റിസ്കുകൾ എന്നിവ സ്വർണ വില ദീർഘകാലാടിസ്ഥാനത്തില്‍ വർധിക്കുന്നതിന് അനുയോജ്യഘടകങ്ങളാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ജനുവരി 29-ന് സംസ്ഥാനത്തെ ഏറ്റവും ഉയന്ന നിരക്കിലായിരുന്നു സ്വർണവില. (ഗ്രാമിന് 16395). നിലവിലെ നിരക്ക് ഇതില്‍ നിന്നും വലിയ വ്യത്യാസത്തിലാണ്. ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കും നിക്ഷേപകർക്കും ഈ ഇടിവ് ഒരു അവസരമായി തോന്നാമെങ്കിലും, മേക്കിങ് ചാർജ്, ജിഎസ്ടി (3%), ലോക്കൽ ജ്വല്ലറികളിലെ അധിക നിരക്കുകൾ എന്നിവ കൂടി കണക്കിലെടുക്കണം. വിപണിയില്‍ ചാഞ്ചാട്ടം ശക്തമായതിനാല്‍ വാങ്ങുന്നതിന് മുൻപ് ഏറ്റവും പുതിയ നിരക്ക് അറിയുകയും വിദഗ്ധോപദേശം തേടുകയും ചെയ്യുന്നത് നല്ലതാണ്.
ഏപ്രില്‍ മാസത്തെ സ്വർണവില
Content Highlights: Gold prices in Kerala have eased from the highest level recorded this month, reflecting recent market fluctuations. Latest data shows a decline in per gram and per pavan rates compared to peak levels. The movement follows changes in global trends, currency factors, and local demand, offering some relief to buyers after recent highs.