ജിഎസ്ടി നേട്ടത്തിന്റെ കാലം കഴിഞ്ഞു; ACക്ക് ചൂടേറുന്നു, കാറും ചെരുപ്പും തുണിയും വാങ്ങാന്‍ പാടുപെടും

മാര്‍ച്ച് മാസം സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പുള്ള പ്രധാന വില്‍പ്പന കാലമായതിനാല്‍, ഇപ്പോള്‍ ഉടന്‍ വില കൂട്ടുന്നത് കമ്പനികള്‍ ഒഴിവാക്കുകയാണ്. ഈ സമയത്ത് കമ്പനികള്‍ കൂടുതല്‍ വില്‍പ്പന ലക്ഷ്യമിടുന്നു

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ ആഘാതം ഇന്ത്യക്കും പ്രതിസന്ധിയാവുന്നു. ഏപ്രില്‍ മുതല്‍ വിവിധ മേഖലകളില്‍ വിലകയറ്റം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇലക്ട്രോണിക്‌സ്, കാറുകള്‍ എന്നിവ ചെലേവറിയതാകും. അസംസ്‌കൃത വസ്തുക്കളുടെ ചെലവുകള്‍ വര്‍ധിക്കുന്നതോടെയാണ് വിലകയറ്റം വിപണിയില്‍ പ്രതിഫലിക്കുക.

ഏപ്രില്‍ മുതല്‍ കാറുകള്‍, ബൈക്കുകള്‍, ടെലിവിഷന്‍, ഫ്രിഡ്ജ്, എയര്‍ കണ്ടീഷണര്‍ എന്നിവയുടെ വില ഏകദേശം 5-6% വരെ ഉയരാനുള്ള സാധ്യതയാണ് കാണുന്നത്. പ്ലാസ്റ്റിക്, റെസിന്‍, പോളിമര്‍ പോലുള്ള ക്രൂഡ് ഓയില്‍ അടിസ്ഥാനമാക്കിയുള്ള വസ്തുക്കളിലാവും വില വര്‍ധന പ്രകടമാവുക. രാജ്യാന്തര തലത്തില്‍ ഷിപ്പിംഗ് ചെലവ് കൂടിയത് ഇറക്കുമതി ചെയ്യുന്ന എല്ലാ ഉല്‍പ്പന്നങ്ങളിലും പ്രതിഫലിക്കും.

കാറുകള്‍ക്ക് ഏകദേശം 2 മുതല്‍ 3% വരെയാണ് വില വര്‍ധന സാധ്യതയുള്ളത്. അതേസമയം ടിവി, ഫ്രിഡ്ജ്, എസി പോലുള്ള ഇലക്ട്രോണിക് സാധനങ്ങള്‍ക്ക് 5 മുതല്‍ 6% വരെ വില വര്‍ധന കണക്കാക്കുന്നു. മെഴ്സിഡീസ് ബെന്‍സ്, ഓഡി പോലുള്ള ലക്ഷ്വറി കാറുകള്‍ക്ക് ഏപ്രില്‍ 1 മുതല്‍ ഏകദേശം 2% വില വര്‍ധന പ്രഖ്യാപിച്ചിട്ടുണ്ട്.

ചെരുപ്പുകള്‍, സിന്തറ്റിക് ഫൈബര്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍, വീടുകളുടെ അലങ്കാര പെയിന്റുകള്‍ എന്നിവയെല്ലാം വില വര്‍ധനാ പട്ടികയിലുണ്ട്. ഇവയുടെ വിലയും 9 -10% വരെ ഉയരാന്‍ സാധ്യതയുണ്ട്. ജിഎസ്ടി കുറവ് കാരണം അടുത്തിടെ വില്‍പ്പനയില്‍ ഉണ്ടായ വര്‍ധനയ്ക്ക് ഈ വിലക്കയറ്റം തിരിച്ചടി നല്‍കിയേക്കുമെന്ന് കമ്പനി തലവന്മാര്‍ പറയുന്നു. വില്‍പ്പനയെ പ്രതികൂലമായി ബാധിച്ചേക്കാമെങ്കിലും വിതരണ ശൃംഖല അനിശ്ചിതമായതിനാല്‍ കമ്പനികള്‍ക്ക് വില കൂട്ടാതെ മറ്റ് വഴിയില്ല എന്നതാണ് കമ്പനികളുടെ നിലപാട്.

മിക്ക വാഹന നിര്‍മ്മാതാക്കളും ഏപ്രില്‍ മുതല്‍ വില കൂട്ടാന്‍ പദ്ധതിയിടുകയാണ്. ഉല്‍പാദന ചെലവ് കൂടുന്നതിനാല്‍ കമ്പനികള്‍ക്ക് മറ്റ് മാര്‍ഗമില്ലെന്ന് ഓട്ടോ രംഗത്തെ വിദഗ്ദര്‍ പറയുന്നു. എന്നാല്‍ മാര്‍ച്ച് മാസം സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുമ്പുള്ള പ്രധാന വില്‍പ്പന കാലമായതിനാല്‍, ഇപ്പോള്‍ ഉടന്‍ വില കൂട്ടുന്നത് കമ്പനികള്‍ ഒഴിവാക്കുകയാണ്. ഈ സമയത്ത് കമ്പനികള്‍ കൂടുതല്‍ വില്‍പ്പന ലക്ഷ്യമിടുന്നു. ജിഎസ്ടി ഇളവ് വന്നതിനെ തുടര്‍ന്നുണ്ടായ വില്‍പന വില കൂടുന്നതോടെ വീണ്ടും താഴേക്ക് പോകും.

കെമിക്കല്‍സ്, സിന്തറ്റിക് റബ്ബര്‍, അലുമിനിയം സ്‌ക്രാപ്പ്, പോളിപ്രൊപ്പിലീന്‍ പോലുള്ള പെട്രോകെമിക്കല്‍ അധിഷ്ഠിത വസ്തുക്കള്‍ക്കും വില ഉയര്‍ന്നിട്ടുണ്ട്. ഇവയ്ക്കാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി വൈകുന്നതിനൊപ്പം ഷിപ്പിംഗ് തടസ്സങ്ങളും നേരിടുന്നതിനാല്‍ ചെലവ് വര്‍ദ്ധിക്കുകയാണ്. പ്ലാസ്റ്റിക്, റെസിനുകള്‍, പോളിമെറുകള്‍ തുടങ്ങിയ അസംസ്‌കൃത വസ്തുക്കളുടെ വില കഴിഞ്ഞ മാസം 25% വരെ ഉയര്‍ന്നു. പാക്കേജിംഗില്‍ ഉപയോഗിക്കുന്ന പോളി എത്തിലീന്‍, പോളിപ്രൊപലിന്‍ എന്നിവയിലും സമാനമായ വര്‍ദ്ധനവ് കണ്ടു.

പോളിസ്റ്റര്‍ സ്റ്റേപ്പിള്‍ ഫൈബര്‍ വിലയിലും സമാനമായ വര്‍ദ്ധനവ് കാണാം. ഇവ കൂടാതെ പെയിന്റ്‌സ്, ഷൂ മേഖലകളും വില വര്‍ധനവ് പരിഗണിക്കും. ഏപ്രില്‍ മുതല്‍ ഉല്‍പന്നങ്ങകാർ വില വർധന ഇന്ത്യ, ഇലക്ട്രോണിക് ഉപകരണങ്ങളുടെ വില വർധന, ഫ്രിഡ്ജ് എസി വിലള്‍ക്ക് 8-12% വില വര്‍ദ്ധിപ്പിക്കുമെന്ന് ഷൂ ബ്രാന്‍ഡായ വുഡ്ലാന്‍ഡ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ഹര്‍കിരത് സിംഗ് പറഞ്ഞു.

Content Highlights: Rising production costs due to the West Asian conflict may lead to a price increase for several products in India

To advertise here,contact us