ദുബായില്‍ ആസ്ഥാനം തുറന്ന് ഫേസ്ബുക്ക് മെറ്റ
ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാനാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്.
9 March 2022 6:28 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ദുബായ്: ദുബായ് ഇന്റർനെറ്റ് സിറ്റിയില്‍ ഓഫീസ് തുറന്ന ഫേസ്ബുക്ക് മെറ്റ. ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാനാണ് ഓഫീസിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. ട്വിറ്റിലൂടെ ചടങ്ങിന്റെ ചിത്രങ്ങള്‍ ഹംദാന്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ഭാവി മുന്നില്‍ കണ്ടുകൊണ്ട് അന്താരാഷ്ട്ര കമ്പനികളുമായുളള സഹകരണം ദുബായ് തുടരുകയാണ്, ഹംദാന്‍ ട്വീറ്റില്‍ കുറിച്ചു.
മധ്യപൂർവ്വ ദേശത്തെ ഫേസ്ബുക്കിന്റെ പ്രാദേശിക പ്രവർത്തനങ്ങള്‍ ദുബായിലെ ഓഫീസായിരിക്കും നിയന്ത്രിക്കുക. മെറ്റ സിഇഒ ഷെറില്‍ സാന്‍ബർഗും പുതിയ ആസ്ഥാനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ധന ഇടപാട് സ്ഥാപനമായ വിസയും ദുബായ് ഇന്റർനെറ്റ് സിറ്റിയില്‍ പുതിയ ആസ്ഥാനം തുറന്നിട്ടുണ്ട്. പുതിയ ആസ്ഥാനം യൂറോപ്പില്‍ ഉള്‍പ്പടെ 90 രാജ്യങ്ങളിലെ പണമിടപാട് സേവനം മെച്ചപ്പെടുത്തുന്നതിനുളള ഇന്നവേഷന്‍ ഹബായി പ്രവർത്തിക്കും.
പുതിയ രണ്ട് ജലഗതാഗത പാതകള്‍ ആരംഭിക്കാന്‍ ദുബായ് ആർടിഎ
ദുബായ് : പുതിയ വിനോദ സഞ്ചാരകേന്ദ്രങ്ങളും താമസമേഖലകളും ആരംഭിക്കുന്നതിന്റെ ഭാഗമായി പുതിയ രണ്ട് ജലപാതകള്‍ കൂടി ആരംഭിക്കാന്‍ ദുബായ് റോഡ്സ് ആന്റ് ട്രാന്‍സ്പോർട്ട് അതോറിറ്റി. 2020-30 ട്രാന്സ്പ്പോർട്ട് മാസ്റ്റർ പ്ലാനിന്റെ ഭാഗമായാണിത്. ബ്ലൂ വാട്ടർ ഐലന്റിനേയും മറീനയേയും ബന്ധിപ്പിക്കുന്ന രീതിയിലാണ് ആദ്യ ജലപാത. തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 4:50 മുതൽ രാത്രി 11:25 വരെയും വാരാന്ത്യങ്ങളിൽ (ശനി, ഞായർ) വൈകുന്നേരം 4:10 മുതൽ രാത്രി 11:45 വരെയും സർവീസ് നടത്തും. 5 ദിർഹമാണ് നിരക്ക്.
ദുബായ് ക്രീക്ക് മറീനയിലെ താമസമേഖലകളെ ബന്ധപ്പെടുത്തിയാണ് രണ്ടാം ജലപാത. ക്രീക്ക് (ഹാർബർ സ്റ്റേഷൻ), ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ കാഴ്ചകള്‍ ഇതൊക്കെ ആസ്വദിക്കാനാകുന്ന തരത്തിലാണ് രണ്ടാം പാത. വാരാന്ത്യങ്ങളിൽ (ശനി, ഞായർ) വൈകുന്നേരം 4:00 മുതൽ രാത്രി 11:55 വരെയാണ് സർവ്വീസ് നടത്തുക. ഈ വർഷം ആദ്യപകുതിയോടെ പാതകള്‍ പ്രവർത്തന സജ്ജമാകും. രണ്ട് ദിർഹമാണ് നിരക്ക്. യാത്രകൾ, ലൈനുകൾ, പൊതു സേവനങ്ങൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, www.rta.ae യിലൂടെയും ആർടിഎയുടെ സ്മാർട്ട് ആപ്പുകളിലൂടെയും ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും.