
തിരുവനന്തപുരം: സൈനികനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമങ്ങാട് സ്വദേശി നിദർശ് ആണ് ആത്മഹത്യ ചെയ്തത്. ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലായിരുന്നു സംഭവം. ലീവ് കഴിഞ്ഞ് ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഇയാൾ വീട്ടിൽ നിന്നും മടങ്ങിയത്. ആത്മഹത്യയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: Soldier from Nedumangad died in Bhopal