ഭക്ഷണവും വെള്ളവുമില്ലാതെ കുഴൽ കിണറിൽ പത്ത് ദിവസം; ഒടുവിൽ മരണത്തിന് കീഴടങ്ങി മൂന്ന് വയസുകാരി

അപ്രതീക്ഷിതമായ മഴയും മണിനടിയിലെ കൂറ്റൻ പാറകളും രക്ഷാപ്രവർത്തനം കഠിനമാക്കിയിരുന്നു.

ഭക്ഷണവും വെള്ളവുമില്ലാതെ കുഴൽ കിണറിൽ പത്ത് ദിവസം; ഒടുവിൽ മരണത്തിന് കീഴടങ്ങി മൂന്ന് വയസുകാരി
dot image

ജയ്പൂർ: രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ മൂന്ന് വയസുകാരി മരിച്ചു. 10 ദിവസമായി കുട്ടി കുഴൽ കിണറിൽ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങി കിടക്കുകയായിരുന്നു. പത്ത് ദിവസങ്ങൾക്ക് ശേഷം ഇന്ന് കുട്ടിയെ പുറത്തെടുത്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിലെ മന്ദഗതിയെ വിമർശിച്ച് കുട്ടിയുടെ അമ്മ ധോളി ദേവി രംഗത്തെത്തിയിരുന്നു.

ഡിസംബർ 23-നാണ് കൃഷി സ്ഥലത്ത് കളിച്ച് കൊണ്ടിരുന്ന മൂന്ന് വയസുകാരി ചേതന കുഴൽ കിണറിൽ വീണത്. കുഴൽ കിണറിന് 700 അടി താഴ്ചയുണ്ടായിരുന്നു. 150 അടി താഴ്ചയിലായിരുന്നു കുട്ടി കുടുങ്ങി കിടന്നത്. പൊലീസിന്റെയും എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ്, അഗ്നിരക്ഷാസേന ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം നടന്നത്.

ആദ്യം ഇരുമ്പ് ദണ്ഡിൽ കുട്ടിയുടെ വസ്ത്രം കുരുക്കി പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഇത് വിഫലമായി.തുടർന്ന് സമാന്തരമായി കുഴിയെടുത്ത് കുട്ടിയെ പുറത്തെടുക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയായിരുന്നു. ഇതിനിടെ അപ്രതീക്ഷിതമായി പെയ്ത മഴയും മണിനടിയിലെ കൂറ്റൻ പാറകളും രക്ഷാപ്രവർത്തനം കഠിനമാക്കിയിരുന്നു.

content highlight-A three-year-old girl died after falling into a tube well in Rajasthan.

dot image
To advertise here,contact us
dot image