ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ഇതുവരെ ചോദിച്ചിട്ടില്ല, ആവശ്യപ്പെടില്ല; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്‍

മുന്നണി മര്യാദ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകട്ടേയെന്ന് സാദിഖലി തങ്ങള്‍

ലീഗ് ഉപമുഖ്യമന്ത്രി സ്ഥാനം ഇതുവരെ ചോദിച്ചിട്ടില്ല, ആവശ്യപ്പെടില്ല; നിലപാട് വ്യക്തമാക്കി സാദിഖലി തങ്ങള്‍
dot image

മലപ്പുറം: ഉപമുഖ്യമന്ത്രി സ്ഥാനം ഇതുവരെ ചോദിച്ചിട്ടില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടില്ലെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. മുന്നണി മര്യാദ അനുസരിച്ച് കാര്യങ്ങള്‍ മുന്നോട്ട് പോകട്ടേയെന്ന് തങ്ങൾ നിലപാട് വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രത്യേക പരിപാടിയായ ഇലക്ഷന്‍ എക്‌സ്പ്രസിലായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

യുഡിഎഫിന് നല്ല വിജയ പ്രതീക്ഷയുണ്ടെന്നും നൂറിന് അടുത്ത് സീറ്റുകള്‍ ലഭിക്കുമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. 'നല്ല വിജയ പ്രതീക്ഷയുണ്ട്. കേവല ഭൂരിപക്ഷം മറികടന്നുള്ള സീറ്റ് ലഭിക്കും. ഭരണവിരുദ്ധ വികാരമുണ്ട്. അതൊരു ട്രെന്‍ഡായി മാറും', അദ്ദേഹം പറഞ്ഞു.

ബിജെപി-സിപിഐഎം ഡീലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. പഠിക്കാതെയല്ലല്ലോ പ്രതിപക്ഷ നേതാവ് ആരോപണം ഉന്നയിക്കുകയെന്നായിരുന്നു സാദിഖലി തങ്ങളുടെ പ്രതികരണം.

കൂട്ടായ നേതൃത്വമാണ് കോണ്‍ഗ്രസിനുള്ളതെന്നും അത് വളരെ പോസിറ്റീവായ രീതിയില്‍ പോകുന്നുവെന്നത് ആത്മവിശ്വാസം നല്‍കുന്നുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. കൂട്ടായ നേതൃത്വം ജനങ്ങള്‍ അംഗീകരിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എങ്ങനെയെങ്കിലും യുഡിഎഫിനെ അധികാരത്തിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.

കുറേ കാലമായി കേരളത്തില്‍ എവിടെയും ഒരു മാറ്റവും കാണുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. 'റോഡ് നാഷണല്‍ ഹൈവേയുടെ ഭാഗമാണ്. അത് സംസ്ഥാന സര്‍ക്കാരിന്റെ നേട്ടമായി കാണുന്നില്ല. റോഡ് നന്നാവുന്നത് പോലെ അത് ഇടിയുന്നുമുണ്ട്. അത് രണ്ടും കൂട്ടിവായിക്കണം. കഴിഞ്ഞ കുറേ കാലമായി ഒരു മാറ്റവും കേരളത്തില്‍ എവിടെയും കാണുന്നില്ല', സാദിഖലി തങ്ങള്‍ പറഞ്ഞു.

Content Highlights: Muslim League leder Sadiq Ali Thangal says Muslim League never asked for deputy Chief Minister post in UDF

dot image
To advertise here,contact us
dot image