

കണ്ണൂര്‍: പേരാവൂരില്‍ പതിനായിരം വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പിണറായി 3.0 ഉണ്ടാകില്ല. അത് തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രകടമായിരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു. കോണ്‍ഗ്രസില്‍ എല്ലാം ഐക്യത്തിലെത്തി. മാധ്യമങ്ങള്‍ പലതും പെരുപ്പിച്ചുകാട്ടിയതാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
പേരാവൂര്‍ തന്റേയും സ്വന്തം നാടാണ്. മണ്ഡലത്തിന്റെ മുക്കും മൂലയും തനിക്ക് അറിയാം. മണ്ഡലത്തില്‍ വികസനം എത്തിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ സുധാകരന്‍ പേരാവൂരില്‍ പ്രചരണത്തിന് ഇറങ്ങും. കെ സുധാകരന്‍ താനുമായി പലവട്ടം വിശദമായി സംസാരിച്ചിരുന്നു. അദ്ദേഹത്തിന് മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്റെ തീരുമാനം അനുസരിക്കുമെന്നാണ് കെ സുധാകരൻ പറഞ്ഞതെന്നും സണ്ണി ജോസഫ് റിപ്പോര്‍ട്ടറിനോട് വ്യക്തമാക്കി.
മൂന്നിലേറെ എംപിമാര്‍ മത്സരിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. അവരെല്ലാവരും പൊരുത്തപ്പെട്ടു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ സാമുദായിക പ്രതിനിധ്യം പാലിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. സെമി കേഡര്‍ ശൈലി മാറ്റം കോണ്‍ഗ്രസ്സില്‍ നടപ്പിലാക്കുന്നത് എളുപ്പമല്ല. ഇത് ഒരു ബഹുജന പാര്‍ട്ടിയാണ്. പതിവ് ശൈലി അതാണ്. പാര്‍ട്ടിയില്‍ അച്ചടക്കം വേണം എന്നും സണ്ണി ജോസഫ് പറഞ്ഞു.
Content Highlights: will win in Peravoor with a majority of ten thousand votes Said Sunny Joseph