വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി

വടുതലയിൽ വാടകയ്ക്ക് താമസിച്ചിരുന്നവരാണ് മരിച്ചത്

വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി
dot image

കൊച്ചി: വടുതലയിൽ വീടിനുള്ളിൽ അഞ്ചു പേരെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ട് സ്ത്രീകളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. തിരുവനന്തപുരം സ്വദേശികളായ അശ്വതി നായർ, ശ്രീകുമാരി എന്നിവരാണ് മരിച്ചത്. 2, 4,14 വയസ്സുള്ള കുട്ടികളും മരിച്ചിരുന്നു. കുട്ടികൾക്ക് വിഷം നൽകിയ ശേഷം ഇവർ സ്വയം ജീവനൊടുക്കുകയായിരുന്നു. മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് കിട്ടിയിരുന്നു.

രണ്ടു മാസമായി ഇവർ വടുതലയിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.

അശ്വതി നായരുടെ ചികിത്സയ്ക്കായാണ് ഇവർ വടുതലയിലേക്ക് താമസം മാറിയത്. ഭർത്താവിന്റെ ആത്മഹത്യയെത്തുടർന്നുള്ള പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് അശ്വതി നായരുടെ ആത്മഹത്യ കുറിപ്പിൽ പറയുന്നുണ്ട്. പൊലീസ് ആത്മഹത്യ കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ട നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റും.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: 5 people found dead inside a house in Vaduthala

dot image
To advertise here,contact us
dot image