BIG POLITICAL BREAKING: ജി സുധാകരന്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി

അതേ സമയം സുധാകരന്‍ മത്സരരംഗത്തിറങ്ങുകയാണെങ്കില്‍ പിന്തുണക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

BIG POLITICAL BREAKING: ജി സുധാകരന്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി
dot image

ആലപ്പുഴ: വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. അമ്പലപ്പുഴ മണ്ഡലത്തിലാണ് സുധാകരന്‍ മത്സരിക്കുക. പൊതുസ്വതന്ത്രനായാണ് സുധാകരന്‍ മത്സരിക്കുക. സംഘടനകള്‍ക്ക് തന്നോട് അനുഭാവമുണ്ടെങ്കില്‍ പിന്തുണക്കാമെന്ന നിലപാടാണ് സുധാകരന്‍ സ്വീകരിക്കുക. അതേ സമയം സുധാകരന്‍ മത്സരരംഗത്തിറങ്ങുകയാണെങ്കില്‍ പിന്തുണക്കാനാണ് യുഡിഎഫിന്റെ തീരുമാനം.

നാളെ വിളിച്ചുചേര്‍ത്തിട്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സുധാകരന്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. സിപിഐഎമ്മിനെതിരെയോ പാര്‍ട്ടി നേതാക്കള്‍ക്കെതിരെയോ ആക്ഷേപങ്ങളൊന്നും തന്നെ ഉന്നയിക്കാതെയാവും സുധാകരന്‍ വാര്‍ത്താ സമ്മേളനം നടത്തുക. ഇക്കാര്യം ഇന്ന് തന്നെ കാണാനെത്തിയ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് സുധാകരന്‍ ഉറപ്പ് നല്‍കിയെന്നാണ് വിവരം.

Content Highlights: G Sudhakaran is likely to contest as an independent candidate in the Ambalappuzha

dot image
To advertise here,contact us
dot image