കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മറ്റൊരു സ്കൂളിലെ കുട്ടി

കുണ്ടുതോട് ഗവ യുപി സ്‌കൂളിലാണ് സംഭവം

കോഴിക്കോട് സ്കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ, മരിച്ചത് മറ്റൊരു സ്കൂളിലെ കുട്ടി
dot image

കോഴിക്കോട്: സ്‌കൂൾ വരാന്തയിൽ പ്ലസ് ടു വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് കുണ്ടുതോട് ഗവ യുപി സ്‌കൂളിലാണ് സംഭവം. കാവിലുംപാറ സ്വദേശിയായ അനുരഞ്ജാണ് മരിച്ചത്. മറ്റൊരു സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ അനുരഞ്ജിനെ ഇന്ന് രാവിലെ കുണ്ടുതോട് സ്‌കൂളിലെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടി മാനസികപ്രയാസത്തിലായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. ഇൻക്വസ്റ്റ് നടപടികളടക്കം പൂർത്തിയാക്കി തൊട്ടിൽപ്പാലം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlights: school Plus two student found dead in school at kozhikode

dot image
To advertise here,contact us
dot image