'ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ ശബ്ദമുയർത്തി, അദ്ദേഹം മികച്ച പാർലമെന്റേറിയൻ': ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി

ശ്രീനാരായണ ഗുരുവിനെക്കുറിച്ചുളള ശശി തരൂരിന്റെ പുസ്തക പ്രകാശന വേളയിലായിരുന്നു പ്രശംസ

'ലോകരാജ്യങ്ങളിൽ ഇന്ത്യയുടെ ശബ്ദമുയർത്തി, അദ്ദേഹം മികച്ച പാർലമെന്റേറിയൻ': ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി
dot image

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ പ്രശംസിച്ച് ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍. തരൂര്‍ മികച്ച പാര്‍ലമെന്റേറിയനാണെന്ന് സി പി രാധാകൃഷ്ണന്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ ശബ്ദം തരൂര്‍ ഉയര്‍ത്തിയെന്നും ഭീകരവാദത്തിന് എതിരാണെന്ന ഇന്ത്യയുടെ സന്ദേശം അദ്ദേഹം ലോകത്തെ അറിയിച്ചെന്നും സി പി രാധാകൃഷ്ണന്‍ പറഞ്ഞു. ശ്രീനാരായണ ഗുരുവിനെക്കുറിച്ചുളള ശശി തരൂരിന്റെ പുസ്തക പ്രകാശന വേളയിലാണ് പ്രശംസ. പുസ്തകം സി പി രാധാകൃഷ്ണനാണ് പ്രകാശനം ചെയ്തത്.

മറ്റ് മതങ്ങളോടുളള സഹിഷ്ണുതയാണ് ശ്രീനാരായണ ഗുരുവിന്റെ മുഖമുദ്രയെന്ന് ചടങ്ങില്‍ ശശി തരൂര്‍ എംപി പറഞ്ഞു. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് ഗുരു പറഞ്ഞെന്നും ആത്മീയതയ്‌ക്കൊപ്പം സാമൂഹ്യനീതിയും ഗുരു ഉയര്‍ത്തിയെന്നും ശശി തരൂര്‍ പറഞ്ഞു. കേരളത്തിന് പുറത്ത് ഗുരുവിനെക്കുറിച്ച് അധികം അറിയില്ലെന്നും ഇക്കാര്യവും പുസ്തകം എഴുതുന്നതിന് പ്രചോദനമായെന്നും തരൂര്‍ പറഞ്ഞു. 'ദി സേജ് ഹു റീഇമാജിന്‍സ് ഹിന്ദുയിസം: ദി ലൈഫ്, ലെസണ്‍സ് ആന്‍ഡ് ലെഗസി ഓഫ് ശ്രീ നാരായണ ഗുരു' എന്നാണ് ശശി തരൂരിന്റെ പുസ്തകത്തിന്റെ പേര്. ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്രമാണ് പുസ്തകം.

Content Highlights: Vice president c p radhakrishnan praises shashi tharoor mp

dot image
To advertise here,contact us
dot image