'അസോസിയേഷനിൽ അംഗത്വമെടുക്കാത്തതിനാൽ വേസ്റ്റ് എടുക്കുന്നത് തടയുന്നു'; പരാതിയുമായി സിനിമ താരം സന്തോഷ് കെ നായർ

ഭക്ഷണ അവശിഷ്ടങ്ങള്‍ എടുക്കാന്‍ ഹരിത കര്‍മ്മ സേനയെ റെസിഡന്‍സ് അസോസിയേഷന്‍ അനുവദിക്കുന്നില്ലെന്ന് സന്തോഷ് കെ നായർ

'അസോസിയേഷനിൽ അംഗത്വമെടുക്കാത്തതിനാൽ വേസ്റ്റ് എടുക്കുന്നത് തടയുന്നു'; പരാതിയുമായി സിനിമ താരം സന്തോഷ് കെ നായർ
dot image

തിരുവനന്തപുരം: വേസ്റ്റ് എടുക്കാന്‍ ഹരിത കര്‍മ്മ സേനയെ അനുവദിക്കുന്നില്ലെന്ന പരാതിയുമായി സിനിമ താരം സന്തോഷ് കെ നായര്‍. റെസിഡന്‍സ് അസോസിയേഷനെതിരെയാണ് സന്തോഷ് നായരുടെ പരാതി. ഭക്ഷണ അവശിഷ്ടങ്ങള്‍ എടുക്കാന്‍ ഹരിത കര്‍മ്മ സേനയെ റെസിഡന്‍സ് അസോസിയേഷന്‍ അനുവദിക്കുന്നില്ലെന്ന് സന്തോഷ് പറഞ്ഞു. റെസിഡന്റ്‌സ് അസോസിയേഷനില്‍ അംഗത്വമെടുക്കാത്തതിനാലാണ് വേസ്റ്റ് എടുക്കുന്നത് തടഞ്ഞതെന്നും സന്തോഷ് ആരോപിച്ചു.

ഫുഡ് വേസ്റ്റ് എടുക്കാനെത്തിയ ഹരിത കര്‍മ്മ സേന അംഗങ്ങളോട് അതെടുക്കരുതെന്ന് റെസിഡന്‍സ് അസോസിയേഷന്‍ പറഞ്ഞുവെന്ന് അംഗങ്ങള്‍ വ്യക്തമാക്കി. സംഭവത്തിന് പിന്നാലെ സന്തോഷ് കെ നായര്‍ കോര്‍പ്പറേഷനുമായി ബന്ധപ്പെട്ടു. കൗണ്‍സിലര്‍ക്കും മേയര്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാന്‍ തയ്യാറായില്ലെന്ന് സന്തോഷ് ചൂണ്ടിക്കാണിച്ചു. എന്നാല്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ എടുക്കുന്ന വേസ്റ്റ് മാറ്റിവെക്കാന്‍ അസോസിയേഷന്‍ ഒരു വേസ്റ്റ് ബാസ്‌കറ്റ് വാങ്ങി വച്ചിരുന്നു. ഇതില്‍ വേസ്റ്റ് ഇടാന്‍ അസോസിയേഷനില്‍ അംഗമല്ലാത്തവരെ അനുവദിക്കില്ലെന്നും അസോസിയേഷന്‍ പറഞ്ഞു.

എല്ലാ വീട്ടില്‍ നിന്നും വേസ്റ്റ് എടുക്കാനാണ് കോര്‍പ്പറേഷനില്‍ നിന്നുള്ള നിര്‍ദേശമെന്നും എന്നാല്‍ അസോസിയേഷന്‍ സന്തോഷ് കെ നായരുടെ വീട്ടില്‍ നിന്നും വേസ്റ്റ് എടുക്കാന്‍ സമ്മതിക്കുന്നില്ലെന്നും ഹരിത കര്‍മ്മ സേന അംഗങ്ങള്‍ പറഞ്ഞു. അതേസമയം എല്ലാ വീട്ടില്‍ നിന്നുമെടുക്കുന്നത് പോലെ തന്റെ വീട്ടില്‍ നിന്നും വേസ്റ്റ് എടുക്കണമെന്നും സംഭവത്തില്‍ കോര്‍പ്പറേഷന്‍ ഇടപെടണമെന്നുമാണ് സന്തോഷ് കെ നായരുടെ ആവശ്യം.

Content Highlight; Film star Santosh K Nair has filed a complaint against the residence association, alleging that Haritha Karma Sena is not being allowed to collect waste. Santosh Nair's complaint is against the residence association. Santosh said that the residence association is not allowing Haritha Karma Sena to collect food waste.

dot image
To advertise here,contact us
dot image