'പാണക്കാട് കുടുംബം തണലാണ് കേരള മുസ്‌ലിങ്ങളെ നയിക്കുന്നത് പാണക്കാട് തങ്ങള്‍'; ഉമര്‍ ഫൈസി മുക്കം

നേരത്തെ പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ച് ഉമര്‍ ഫൈസി രംഗത്തെത്തിയിരുന്നു. ഇതില്‍ ഉമര്‍ ഫൈസിയെ സമസ്ത നേതാക്കള്‍ ശാസിച്ചിരുന്നു.

'പാണക്കാട് കുടുംബം തണലാണ് കേരള മുസ്‌ലിങ്ങളെ നയിക്കുന്നത് പാണക്കാട് തങ്ങള്‍'; ഉമര്‍ ഫൈസി മുക്കം
dot image

കാസര്‍കോട്: പാണക്കാട് കുടുംബം തണലാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. കേരള മുസ്‌ലിങ്ങളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് വിരോധമുള്ള സഖാവാണ് താന്‍ എന്നത് തെറ്റായ പ്രചാരണമാണ്. ഒരിക്കലും തനിക്ക് സഖാവാകാന്‍ കഴിയില്ലെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ സ്വാഗതപ്രസംഗം നടത്തവേയാണ് ഉമര്‍ ഫൈസിയുടെ പുകഴ്ത്തല്‍.

നേരത്തെ പാണക്കാട് കുടുംബത്തെ അധിക്ഷേപിച്ച് ഉമര്‍ ഫൈസി രംഗത്തെത്തിയിരുന്നു. ഇതില്‍ ഉമര്‍ ഫൈസിയെ സമസ്ത നേതാക്കള്‍ ശാസിച്ചിരുന്നു. ഉമര്‍ ഫൈസിയുടെ പരാമര്‍ശം സമസ്തയുടെ ഒരു പ്രവര്‍ത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീര്‍ത്തും അപമര്യാദയുമാണെന്ന് സമസ്ത നേതൃത്വം വിലയിരുത്തി.

സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ എന്നിവര്‍ ഉമര്‍ ഫൈസിയെ ശാസിക്കുകയും ഇത്തരം പ്രവര്‍ത്തനം സമസ്തയുടേയോ സമസ്ത പ്രവര്‍ത്തകരുടേയോ രീതിയല്ലെന്നും ഇതിനുള്ള പരിഹാരം ഉടന്‍ ഉണ്ടാക്കേണ്ടതാണെന്നും ഉമര്‍ ഫൈസിയെ ഓര്‍മപ്പെടുത്തുകയും ചെയ്തു. മേലില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആരില്‍ നിന്ന് ഉണ്ടായാലും തക്കതായ നടപടി സ്വീകരിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. പാണക്കാട് കുടുംബത്തിന് ഉണ്ടായ പ്രയാസത്തില്‍ സമസ്ത നേതാക്കള്‍ ദുഃഖം രേഖപ്പെടുത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പാണക്കാട് കുടുംബത്തെ പുകഴ്ത്തിക്കൊണ്ടുള്ള പ്രസംഗം.

Content Highlights: Umar Faizy Mukkom Says Panakkad Thangal Leads Kerala Muslims

dot image
To advertise here,contact us
dot image