
തിരുനാവായ: പാലക്കാട് നിന്ന് കാണാതായ യുവാവിന്റെ മൃതദേഹം ഭാരതപ്പുഴയില്‍ കണ്ടെത്തി. മങ്കരയിലെ വീട്ടില്‍ നിന്ന് പിണങ്ങി ഇറങ്ങിയ നാസര്‍(43) എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിരുനാവായ ബന്തര്‍ കടവിന് സമീപത്തെ പുല്‍ക്കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും നാട്ടുകാരും ചേര്‍ന്ന മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇദ്ദേഹം ഒമാനില്‍ ജോലി ചെയ്തു വരികയായിരുന്നു. അവധിക്ക് ശേഷം ദുബൈയിലേക്ക് പോകാനിരിക്കെയാണ് മരണം. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് വിട്ടിട്ടുണ്ട്.
Content Highlights- The body of a young man found in the Bharathapuzha River