
Jun 28, 2025
08:16 AM
തിരുവനന്തപുരം: എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ നന്ദന്‍ മധുസൂദനന്റെ വീടിന് നേരെ ആക്രമണം. അക്രമികള്‍ നന്ദന്റെ തലക്ക് കമ്പിവടി കൊണ്ട് അടിച്ചു. രണ്ട് പേര്‍ ചേര്‍ന്നാണ് ആക്രമിച്ചത്. നേരത്തെയും നന്ദന്റെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റ നന്ദനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Content Highlights: SFI Thiruvananthapuram district president's house attacked