ലോറി കുട്ടികൾക്ക് മുകളിൽ പാഞ്ഞുകയറി, ഉടൻ വാഹനത്തിനടിയിലായി; പനയമ്പാടം അപകടം വിവരിച്ച് ദൃക്‌സാക്ഷി

ഈ ലോറിക്ക് പിന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ദൃക്‌സാക്ഷി.

ലോറി കുട്ടികൾക്ക് മുകളിൽ പാഞ്ഞുകയറി, ഉടൻ വാഹനത്തിനടിയിലായി; പനയമ്പാടം അപകടം വിവരിച്ച് ദൃക്‌സാക്ഷി
dot image

പാലക്കാട്: പാലക്കാട് പനയമ്പാടം ലോറി നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷി. അപകടമുണ്ടായ ലോറി മുന്നിലുണ്ടായിരുന്ന മറ്റൊരു ലോറിയില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട് കുട്ടികള്‍ക്ക് മുകളില്‍ വീണതാണെന്നും ദൃക്‌സാക്ഷി പറഞ്ഞു. ഈ ലോറിക്ക് പിന്നിലുണ്ടായിരുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ദൃക്‌സാക്ഷി.

'ഡ്രൈവര്‍ക്ക് കാര്യമായ പരിക്കില്ല. മൂന്നേമുക്കാലായപ്പോഴാണ് അപകടമുണ്ടായത്. അപകടമുണ്ടായ വാഹനം മുന്നിലുണ്ടായിരുന്ന ഒരു ലോറിയെ ഇടിക്കുകയും തത്ക്ഷണം നിയന്ത്രണം വിടുകയുമായിരുന്നു. ഈ വാഹനം കുട്ടികളുടെ മേലെ പാഞ്ഞുകയറുകയും മറിയുകയുമായിരുന്നു. കുട്ടികളും അപ്പോള്‍ തന്നെ വാഹനത്തിനടിയിലാകുകയായിരുന്നു. ഒരു കുട്ടിയുടെ രക്ഷിതാവും കൂടെയുണ്ടായിരുന്നു', അദ്ദേഹം പറഞ്ഞു.

അതേസമയം ലോറിക്കടിയില്‍പ്പെട്ട നാല് വിദ്യാര്‍ത്ഥികളും മരിച്ചു. മരിച്ച നാല് പേരും പെണ്‍കുട്ടികളാണ്. മരിച്ചവര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണെന്ന് നാട്ടുകാര്‍ പറയുന്നു. കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് മരിച്ചവര്‍. തച്ചമ്പാറ ഈസാഫ് ആശുപത്രിയിലാണ് മൂന്ന് മൃതദേഹം. ഒരു മൃതദേഹം വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയിലുമാണ്. ക്രെയിന്‍ ഉപയോഗിച്ച് ലോറി പൊക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

Content Highlights: Witness about Kalladikkod accident

dot image
To advertise here,contact us
dot image