യുഎസ് പടക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കനെ ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്; നിഷേധിച്ച് അമേരിക്ക

യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ലക്ഷ്യമിട്ട് ഇറാൻ്റെ നാല് ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് അറിയിച്ചത്

യുഎസ് പടക്കപ്പല്‍ യുഎസ്എസ് എബ്രഹാം ലിങ്കനെ ഇറാന്‍ ആക്രമിച്ചതായി റിപ്പോര്‍ട്ട്; നിഷേധിച്ച് അമേരിക്ക
dot image

ടെഹ്റാൻ: ഇറാൻ - യുഎസ് സംഘർഷത്തിൽ യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് വ്യക്തമാക്കി. എന്നാൽ ഇറാൻ്റെ വാദം അമേരിക്ക പൂർണ്ണമായും നിഷേധിച്ചു. യുഎസ് വിമാനവാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണെ ലക്ഷ്യമിട്ട് ഇറാൻ്റെ നാല് ബാലിസ്റ്റിക് മിസൈലുകൾ ആക്രമണം നടത്തിയതായാണ് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിൻ്റെ പ്രസ്താവനയിൽ പറഞ്ഞത്.

അതേ സമയം ഇറാന്റെ മിസൈലുകൾക്ക് യുഎസ്എസ് എബ്രഹാം ലിങ്കണിന്റെ അടുത്തുപോലും എത്താൻ കഴിഞ്ഞില്ലെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. 'ഇറാൻ വിക്ഷേപിച്ച മിസൈലുകൾ കപ്പലിൻ്റെ അടുത്തുപോലും എത്തിയില്ല. അമേരിക്കയ്ക്കെതിരായ ഇറാൻ ഭരണകൂടത്തിൻ്റെ ഭീഷണികളെ തളളികളഞ്ഞു കൊണ്ട് യുഎസ് പോരാട്ടം തുടരുമെന്നും' യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ് നാവികസേനയിലെ അഞ്ചാമത്തെ നിമിറ്റ്സ്-ക്ലാസ് വിമാനവാഹിനിക്കപ്പലാണ് യുഎസ്എസ് എബ്രഹാം ലിങ്കൺ. ശത്രു റഡാറുകളെ ഒഴിവാക്കാൻ കഴിവുള്ള ഏറ്റവും പുതിയ എഫ്-35 സ്റ്റെൽത്ത് ജെറ്റുകൾ അടക്കമുള്ള യുദ്ധക്കപ്പലാണിത്.

Content Highlights: Iran says it attacked US warship USS Abraham Lincoln, but US denies attack

dot image
To advertise here,contact us
dot image