ക്ലബ് ലോകകപ്പ്; ബൊക്ക ജൂനിയേഴ്‌സിനെ തോൽപ്പിച്ച് ബയേൺ നോകൗട്ടിലേക്ക്

ജയത്തോടെ ആറ് പോയിന്റുമായി ബയേൺ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി

dot image

ക്ലബ് വേൾഡ് കപ്പിൽ ബൊക്ക ജൂനിയേഴ്‌സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച് ബയേൺ മ്യൂണിക്ക്. മിയാമിയിലെ ഹാർഡ് റോക്ക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ബയേണിനായി ഹാരി കെയ്‌നും മൈക്കിൾ ഒലിസെയും ഗോൾ നേടി. മിഗുവൽ മെറെന്റ ബൊക്കെയ്ക്ക് വേണ്ടി ആശ്വാസ ഗോൾ നേടി.

ജയത്തോടെ ആറ് പോയിന്റുമായി ബയേൺ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി. ആദ്യ മത്സരത്തിൽ ന്യൂസിലാൻഡ് ക്ലബായ ഓക്‌ലാൻഡ് സിറ്റിയെ എതിരില്ലാത്ത പത്ത് ഗോളുകൾക്കാണ് തോൽപ്പിച്ചത്. ഇതോടെ ബയേൺ നോ കൗട്ടും ഉറപ്പിച്ചു. ഇനി ബെനിഫിക്കയോടാണ് ബയേണിന്റെ അവസാന ഗ്രൂപ്പ് മത്സരം.

Content Highlights: Bayern Munich beat Boca Juniors

dot image
To advertise here,contact us
dot image