ഡു പ്ലെസിസിന് സെഞ്ച്വറി; മേജര്‍ ലീഗ് ക്രിക്കറ്റില്‍ ടെക്‌സസ് സൂപ്പര്‍ കിംഗ്‌സ് നോക്കൗട്ടില്‍

നായകൻ ഫാഫ് ഡു പ്ലെസിസിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ടെക്സസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്

dot image

അമേരിക്കയിലെ മേജർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ടെക്സസ് സൂപ്പർ കിംഗ്സ് നോക്കൗട്ട് റൗണ്ടിലേക്ക് മുന്നേറി. എം ഐ ന്യൂയോർക്കിനെ 39 റൺസിന് തകർത്താണ് ടിഎസ്കെയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്ത ടിഎസ്കെ 4 വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് അടിച്ചുകൂട്ടിയപ്പോൾ എം ഐ ന്യൂയോർക്കിന്റെ പോരാട്ടം 184 റൺസിൽ അവസാനിച്ചു.

നായകൻ ഫാഫ് ഡു പ്ലെസിസിന്റെ തകർപ്പൻ സെഞ്ച്വറിയാണ് ടെക്സസിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടിഎസ്കെ ‌നാല് വിക്കറ്റ് നഷ്ടത്തിൽ 223 റൺസ് അടിച്ചുകൂട്ടി. ടീമിന് വേണ്ടി ഓപ്പണിങ്ങിന് ഇറങ്ങിയ ഫാഫ് 53 പന്തിൽ 103 റൺസെടുത്ത് പുറത്താകാതെ നിന്നു. ഡോണോവൻ ഫെരേര 20 പന്തിൽ 53 റൺസടിച്ച് വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചു.

മറുപടി ബാറ്റിംഗിൽ എംഐ ന്യൂയോർക്ക് ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 184 റൺസ് മാത്രമാണ് നേടാനായത്. 39 പന്തിൽ 70 റൺസ് നേടി കീറോൺ പൊള്ളാർഡ് മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാനായില്ല. എംഐയുടെ റൺവേട്ടയ്ക്ക് കടിഞ്ഞാണിട്ട് അക്കീൽ ഹൊസൈൻ 15 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. വിജയത്തോടെ ടെക്സസ് സൂപ്പർ കിംഗ്സ് നോക്കൗട്ടിലേക്ക് പ്രവേശിക്കുകയും ചെയ്തു.

Content Highlights: Du Plessis, Ferreira power Texas Super Kings into knockouts with dominant win over MI New York

dot image
To advertise here,contact us
dot image