
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണ. ലീഡ്‌സ് ടെസ്റ്റില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് ഇന്ത്യ വഴങ്ങിയിരുന്നത്. ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ പരാജയത്തിന് പിന്നാലെ മോശം ബോളിങ്ങിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ പ്രസിദ്ധിന് നേരിടേണ്ടിവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുകയാണെന്ന് സമ്മതിച്ച് പ്രസിദ്ധ് രംഗത്തെത്തിയത്.
'It's my responsibility to get better' - Prasidh Krishna targets better lengths for second Test against England
— CricTracker (@Cricketracker) June 28, 2025
Details: 👉 https://t.co/GOcUMBEYUG pic.twitter.com/JHKgY3Y9xA
'ഞാന്‍ ആഗ്രഹിച്ച ലെങ്ത്തില്‍ പന്തെറിയാന്‍ എനിക്ക് സാധിച്ചില്ലെന്ന് സമ്മതിക്കുന്നു. ഇത് ഒരിക്കലും ന്യായീകരിക്കുകയല്ല. പക്ഷേ എനിക്ക് എന്റെ വീഴ്ചയെ പ്രൊഫഷണലായി കൈകാര്യം ചെയ്യേണ്ടതുണ്ട്. പരാജയത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നു. അടുത്ത തവണ എന്തായാലും മെച്ചപ്പെടുത്താന്‍ ശ്രമിക്കും', പ്രസിദ്ധ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്‌സില്‍ 20 ഓവര്‍ പന്തെറിഞ്ഞ പ്രസിദ്ധ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും 128 റണ്‍സ് വിട്ടുകൊടുത്തിരുന്നു. 6.40 ആണ് എക്കണോമി റേറ്റ്. ഒലി പോപ്പ്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത് എന്നിവരുടെ വിക്കറ്റുകളാണ് പ്രസിദ്ധ് വീഴ്ത്തിയത്. രണ്ടാം ഇന്നിങ്‌സില്‍ 15 ഓവര്‍ എറിഞ്ഞ പ്രസിദ്ധ് 92 റണ്‍സ് വിട്ടുകൊടുത്തു. രണ്ട് വിക്കറ്റ് നേട്ടമെണ്ടെങ്കിലും പ്രസിദ്ധിന്റെ എക്കണോമി റേറ്റ് 6.13 ആയിരുന്നു.
Content Highlights: India Pacer Prasidh Krishna Takes Full Responsibility After Costly Leeds Test Performance