ലീഡ്സ് ടെസ്റ്റിലെ തല്ലുകൊള്ളൽ; നാണക്കേടിന്റെ റെക്കോർഡിൽ വീണ് പ്രസിദ്ധ് കൃഷ്ണ

ആദ്യ ഇന്നിങ്സിൽ 20 ഓവർ എറിഞ്ഞ പ്രസിദ്ധ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും 128 റൺസ് വിട്ടുകൊടുത്തിരുന്നു

dot image

ലീഡ്സ് ക്രിക്കറ്റ് ടെസ്റ്റിനിടെ നാണക്കേടിന്റെ റെക്കോർഡിൽ വീണ് ഇന്ത്യൻ പേസർ പ്രസിദ്ധ് കൃഷ്ണ. 20 ഓവർ പന്തെറിഞ്ഞതിൽ ഏറ്റവും മോശം എക്കണോമി റേറ്റുള്ള ഇന്ത്യൻ ബൗളർ എന്ന നാണക്കേടാണ് പ്രസിദ്ധിന്റെ പേരിലായത്. ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ 20 ഓവർ എറിഞ്ഞ പ്രസിദ്ധ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും 128 റൺസ് വിട്ടുകൊടുത്തിരുന്നു. 6.40 ആണ് എക്കണോമി റേറ്റ്.

ഇതിന് മുമ്പ് മുൻ പേസർ വരുൺ ആരോൺ ആണ് 20 ഓവർ പന്തെറിഞ്ഞ് കൂടുതൽ എക്കണോമിയിൽ റൺസ് വിട്ടുകൊടുത്ത ഇന്ത്യൻ താരം. 2014ൽ ഓസ്ട്രേലിയയ്ക്കെതിരെ അ‍ഡ്‍ലെയ്ഡിൽ നടന്ന മത്സരത്തിൽ 20 ഓവർ പന്തെറിഞ്ഞ ആരോൺ 118 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു. 5.91 ആയിരുന്നു വരുണിന്റെ എക്കണോമി റേറ്റ്.

ലീഡ്സിൽ ഇം​ഗ്ലണ്ടിനെതിരെ മികച്ച രണ്ടാം ഇന്നിങ്സ് ലീഡിനായി ഇന്ത്യ പൊരുതുകയാണ്. മൂന്നാം ദിവസം മഴയെ തുടർന്ന് നേരത്തെ മത്സരം അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 90 റൺസെന്ന നിലയിലാണ്. 96 റൺസിന്റെ ലീഡാണ് ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ ഇതുവരെ നേടാനായത്.

നാല് റൺസെടുത്ത യശസ്വി ജയ്സ്വാളിന്റെയും 30 റൺസെടുത്ത സായി സുദർശന്റെയും വിക്കറ്റുകൾ ഇന്ത്യയ്ക്ക് നഷ്ടമായി. 47 റൺസോടെ കെ എൽ രാഹുലും ആറ് റൺസോടെ ശുഭ്മൻ ​ഗില്ലും ക്രീസിലുണ്ട്. ഇം​ഗ്ലണ്ടിനായി ബ്രൈഡൻ കാർസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഓരോ വിക്കറ്റുകൾ വീഴ്ത്തി. സ്കോർ ഇന്ത്യ ഒന്നാം ഇന്നിങ്സ് 471, രണ്ടാം ഇന്നിങ്സ് രണ്ടിന് 90. ഇം​ഗ്ലണ്ട് ഒന്നാം ഇന്നിങ്സ് 465.

Content Highlights: Prasidh Krishna Registers Unwanted Record

dot image
To advertise here,contact us
dot image