ധോണിയും സം​ഗക്കാരയുമെല്ലാം ഇനി റിഷഭ് പന്തിന് പിന്നിൽ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ യുവതാരം

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ 65 റൺസുമായി റിഷഭ് പുറത്താകാതെ നിൽക്കുകയാണ്. 102 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും റിഷഭിന്റെ ഇന്നിങ്സിൽ നിന്ന് പിറന്നുകഴിഞ്ഞു.

dot image

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിനിടെ ചരിത്ര നേട്ടം കുറിച്ച് ഇന്ത്യൻ യുവ വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്. ഏഷ്യൻ ക്രിക്കറ്റിലെ വിക്കറ്റ് കീപ്പർമാരിൽ അതിവേ​ഗം 3,000 റൺസ് തികയ്ക്കുന്ന ടെസ്റ്റ് താരമായിരിക്കുകയാണ് റിഷഭ്. 76-ാം ഇന്നിങ്സിലാണ് താരം ടെസ്റ്റ് കരിയറിൽ 3,000 റൺസെന്ന നേട്ടത്തിലെത്തിയത്. ഇതിഹാസ താരങ്ങളായ കുമാർ സം​ഗക്കാര, മഹേന്ദ്ര സിങ് ധോണി എന്നിവരെ പന്ത് ഈ നേട്ടത്തിൽ പിന്നിലാക്കി. സം​ഗക്കാര 78 ഇന്നിങ്സുകളിൽ നിന്നും ധോണി 86 ഇന്നിങ്സുകളിൽ നിന്നുമാണ് ഈ നേട്ടത്തിൽ എത്തിയത്.

ഇം​ഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ 65 റൺസുമായി റിഷഭ് പുറത്താകാതെ നിൽക്കുകയാണ്. 102 പന്തിൽ ആറ് ഫോറും രണ്ട് സിക്സറും റിഷഭിന്റെ ഇന്നിങ്സിൽ നിന്ന് പിറന്നുകഴിഞ്ഞു. യശസ്വി ജയ്സ്വാൾ, ശുഭ്മൻ ​ഗിൽ എന്നിവരാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയ മറ്റ് താരങ്ങൾ. 127 റൺസുമായി ശുഭ്മൻ ​ഗിൽ പുറത്താകാതെ നിൽക്കുകയാണ്. 175 പന്തിൽ 16 ഫോറും ഒരു സിക്സറും സഹിതമാണ് ​ഗില്ലിന്റെ നേട്ടം. റിഷഭ് പന്തിനോടൊത്തുള്ള പിരിയാത്ത നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ​ഗിൽ ഇതിനോടകം 138 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.

158 പന്തിൽ 16 ഫോറും ഒരു സിക്സറും സഹിതം 101 റൺസാണ് ജയ്സ്വാളിന്റെ നേട്ടം. കെ എൽ രാഹുൽ 42 റൺസും സംഭാവന ചെയ്തു. ആദ്യ വിക്കറ്റിൽ രാഹുലും ജയ്സ്വാളും 91 റൺസാണ് കൂട്ടിച്ചേർത്തത്. ഒന്നാം ദിവസം മത്സരം നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 359 റൺസെന്ന ശക്തമായ നിലയിലാണ്.

Content Highlights: Rishabh Pant became the fastest Asian wicket keeper to scroe 3,000 runs

dot image
To advertise here,contact us
dot image