നാല് ഓവറിൽ നാല് വിക്കറ്റെടുത്ത് ഖലീൽ അഹമ്മദ്; ഇം​ഗ്ലണ്ട് ലയൺസിനെ വരിഞ്ഞുമുറുക്കി ഇന്ത്യ എ ടീം

മൂന്നിന് 192 റൺസെന്ന നിലയിലാണ് ഇം​ഗ്ലണ്ട് ലയൺസ് മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്.

dot image

ഇം​ഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ്യോ​ഗിക ചതുർദിന മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യ എയ്ക്ക് മേധാവിത്തം. മൂന്നാം ദിവസം ആദ്യ സെഷനിൽ പേസർ ഖലീൽ അഹമ്മദിന്റെ തകർപ്പൻ ബൗളിങ്ങാണ് ഇന്ത്യ എയ്ക്ക് ​ഗുണം ചെയ്തത്. തുടർച്ചയായ നാല് ഓവറുകളിൽ നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ഖലീൽ മത്സരം ഇന്ത്യ എയുടെ വരുതിയിലാക്കിയത്. ഉച്ചഭഷണത്തിന് പിരിയുമ്പോൾ ഇം​ഗ്ലണ്ട് ലയൺസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 266 റൺസെന്ന നിലയിലാണ്. ഇന്ത്യ എയുടെ ഒന്നാം ഇന്നിങ്സ് ടോട്ടലായ 348 റൺസിനൊപ്പമെത്താൻ ഇം​ഗ്ലണ്ട് ലയൺസിന് ഇനി 82 റൺസ് കൂടി വേണം.

നേരത്തെ മൂന്നിന് 192 റൺസെന്ന നിലയിലാണ് ഇം​ഗ്ലണ്ട് ലയൺസ് മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാരംഭിച്ചത്. സ്കോർ 219ൽ നിൽക്കെയാണ് ഇം​ഗ്ലണ്ട് ലയൺസിന് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത്. 45 റൺസെടുത്ത ജോർദാൻ കോക്സിനെ പുറത്താക്കി ഖലീൽ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. പിന്നാലെ 229 റൺസിലെത്തിയപ്പോഴേയ്ക്കും ഇം​ഗ്ലണ്ട് ലയൺസിന് ഏഴ് വിക്കറ്റുകൾ നഷ്ടമായി. നാല് വിക്കറ്റുകളും ഖലീൽ അഹമ്മദാണ് വീഴ്ത്തിയത്. തുഷാർ ദേശ് പാണ്ഡെയ്ക്കാണ് മൂന്നാം ദിവസം മറ്റൊരു വിക്കറ്റ് നേടാൻ സാധിച്ചത്.

ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ 348 റൺസിൽ എല്ലാവരും പുറത്തായിരുന്നു. 116 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയുടെ ടോപ് സ്കോറർ. ധ്രുവ് ജുറേൽ 52 റൺസും കരുൺ നായർ 40 റൺസുമെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.

Content Highlights :India A vs England Lions : India A tighten grip as England Lions slip to 265/8

dot image
To advertise here,contact us
dot image