രോഹിത് ശർമയുടെ കിടിലൻ റിവ്യൂ തീരുമാനം; വിക്കറ്റ് സേവ് ചെയ്ത് സൂപ്പർതാരം

പിന്നാലെ താരത്തിന്റെ റിയാക്ഷൻ സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്

dot image

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മികച്ച റിവ്യൂ തീരുമാനവുമായി മുംബൈ ഇന്ത്യൻസ് സൂപ്പർതാരം രോഹിത് ശർമ. രാജസ്ഥാൻ പേസർ ഫസൽഹഖ് ഫറൂഖി എറിഞ്ഞ രണ്ടാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. ഫറൂഖിയുടെ പന്ത് അടിക്കാൻ ശ്രമിച്ച രോഹിത് ശർമയ്ക്ക് പിഴച്ചു. താരം വിക്കറ്റിന് മുന്നിൽ കുരുങ്ങിയതോടെ ഫറൂഖി ശക്തമായി അപ്പീൽ ചെയ്തു. അംപയർ ഔട്ട് വിധിക്കുകയും ചെയ്തു.

ഔട്ടിൽ സംശയം തോന്നിയ രോഹിത് ശർമ അംപയറിന്റെ തീരുമാനം പുനപരിശോധിക്കാൻ ആവശ്യപ്പെട്ടു. തേർഡ് അംപയറുടെ പരിശോധനയിൽ പന്ത് നേരിയ വ്യത്യാസത്തിൽ ലെ​ഗ് സ്റ്റംപിന് പുറത്താണ് പിച്ച് ചെയ്തതെന്നായിരുന്നു കണ്ടെത്തിയത്. ഇതോടെ രോഹിത് ശർമ കഷ്ടിച്ച് ഔട്ടിൽ നിന്ന് രക്ഷപെട്ടു. പിന്നാലെ താരത്തിന്റെ റിയാക്ഷൻ സമൂഹമാധ്യമങ്ങളിൽ തരം​ഗമാണ്.

മത്സരത്തിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ആദ്യം ബൗളിങ് ആണ് തിരഞ്ഞെടുത്തത്. ആദ്യ ഇന്നിങ്സ് ആറ് ഓവർ പിന്നിടുമ്പോൾ മുംബൈ ഇന്ത്യൻസ് വിക്കറ്റ് നഷ്ടമില്ലാതെ 58 റൺസെന്ന നിലയിലാണ്. 31 റൺസോടെ റയാൻ റിക്ലത്തണും 26 റൺസോടെ രോഹിത് ശർമയുമാണ് ക്രീസിൽ.

Content Highlights: Rohit Sharma have taken an excellent review that saved his wicket

dot image
To advertise here,contact us
dot image