
മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിൽ നായകമാറ്റത്തിന്റെ സമയമാണ്. രോഹിത് ശർമ്മയും എം എസ് ധോണിയും ഒരു യുഗത്തിന് അവസാനം കുറിച്ചു. സൺറൈസേഴ്സ് ഹൈദരാബാദ് എയ്ഡൻ മാക്രത്തിന് പകരം ഓസ്ട്രേലിയയുടെ ലോകകപ്പ് ഹീറോ പാറ്റ് കമ്മിൻസിനെ നായകനാക്കി. വാഹനാപടകത്തിൽ പരിക്കേറ്റ റിഷഭ് പന്ത് മടങ്ങി വന്നതോടെ ഡൽഹി ക്യാപിറ്റൽസിനും പുതിയ നായകനായി. എന്നാൽ പഞ്ചാബ് ഞെട്ടിച്ചത് ഉപനായകനെ പ്രഖ്യാപിച്ചാണ്.
𝐈𝐭'𝐬 𝐒𝐡𝐨𝐰𝐓𝐢𝐦𝐞!
— IndianPremierLeague (@IPL) March 21, 2024
The #TATAIPL is here and WE are ready to ROCK & ROLL 🎉🥳🥁
Presenting the 9 captains with PBKS being represented by vice-captain Jitesh Sharma. pic.twitter.com/v3fyo95cWI
പഞ്ചാബിനായി യുവ ഇന്ത്യൻ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ്മ ഉപനായകനാകും. 2022ൽ പഞ്ചാബ് കിംഗ്സിൽ അരങ്ങേറ്റം കുറിച്ച താരമാണ് ജിതേഷ്. 26 മത്സരങ്ങളിൽ നിന്നായി 543 റൺസ് താരം അടിച്ചുകൂട്ടി. ഇന്ത്യൻ ടീമിൽ ഒമ്പത് മത്സരങ്ങളിലും ജിതേഷ് കളിച്ചിട്ടുണ്ട്. ഐപിഎൽ നായകന്മാരുടെ ഫോട്ടോഷൂട്ടിൽ പഞ്ചാബിനായി പങ്കെടുത്തത് ജിതേഷ് ശർമ്മയാണ്.
തല മാറി; ഇനി ചെന്നൈയെ നയിക്കാൻ റുതുരാജ് ഗെയ്ക്ക്വാദ്ശിഖർ ധവാൻ തന്നെയാണ് പഞ്ചാബിന്റെ നായകൻ. ഇതോടെ ഐപിഎല്ലിലെ എട്ട് ടീമുകൾക്കും ഇന്ത്യൻ താരങ്ങൾ നായകരാകും. റോയൽ ചലഞ്ചേഴ്സിന്റെ ഫാഫ് ഡു പ്ലെസിസും സൺറൈസേഴ്സിന്റെ പാറ്റ് കമ്മിൻസും മാത്രമാണ് വിദേശ നായകന്മാർ.