Top

തക്കാളി വില കുറഞ്ഞു, അങ്ങ് തമിഴ്‌നാട്ടില്‍

27 Nov 2021 2:30 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തക്കാളി വില കുറഞ്ഞു, അങ്ങ് തമിഴ്‌നാട്ടില്‍
X

സെഞ്ചുറിയും കടന്ന മുന്നേറിയ തക്കാളി വില കുറയുന്നു. തമിഴ്‌നാട്ടിലെ പ്രമുഖ മാര്‍ക്കറ്റുകളിലേക്ക് കൂടുതല്‍ തക്കാളി എത്തിത്തുടങ്ങിയതോടെയാണ് വില കുറയാന്‍ ഇടയാക്കിയത്. ചെന്നൈ കോയമ്പേട് പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളിയാഴ്ച മൊത്തവില കിലോക്ക് 30 രൂപയായി കുറഞ്ഞു. ഒറ്റയടിക്ക് 100 രൂപയോളമാണ് കുറഞ്ഞത്. വെള്ളിയാഴ്ച മൊത്ത വില കിലോക്ക് 30 35 രൂപ എന്ന നിലയിലായിരുന്നു.

850 മെട്രിക് ടണ്‍ തക്കാളിയാണ് വെള്ളിയാഴ്ച കോയമ്പേട് മാര്‍ക്കറ്റിലേക്ക് മാത്രം എത്തിയത്. കോയമ്പത്തൂര്‍, മധുര, ഡിണ്ടിഗല്‍, തിരുനല്‍വേലി എന്നിവിടങ്ങളിലെ പ്രമുഖ പച്ചക്കറി ചന്തകളിലും തക്കാളിയുടെ വരവ് കൂടിയിട്ടുണ്ട്. പിന്നാലെയാണ് മൊത്തവില കുറഞ്ഞതോടെ ചില്ലറ വില്‍പന വില 40 മുതല്‍ 50 രൂപയിലേക്ക് താഴ്ന്നത്.

ആന്ധ്ര, മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങ്ങളില്‍ നിന്ന് തക്കാളിയുടെ വരവ് കൂടിയ പശ്ാത്തലത്തിലാണ് വില കുറവ് രേഖപ്പെടുത്തിയത്. വടക്ക് കിഴക്കന്‍ മണ്‍സൂണ്‍ ശക്തിപ്പെട്ടുകയും വലിയ തോതില്‍ കൃഷി നാശം ഉണ്ടായതുമാണ് തക്കാളിക്ക് ക്ഷാമം അനുഭവപ്പെടാന്‍ ഇടയാക്കിയത്. തമിഴ്‌നാട്ടിലെ വിവിധ മേഖലകളില്‍ കനത്ത മഴ തുടരുന്നതിനാല്‍ നാടന്‍ തക്കാളിക്ക് ഇപ്പോളും ക്ഷാമുണ്ട്. ഇത് ആവശ്യമായ അളവില്‍ ചന്തകളിലെത്തുന്നില്ലെന്നും വ്യാപാരികള്‍ അറിയിച്ചു.

മാര്‍ക്കറ്റിലേക്കുള്ള തക്കാളിയുടെ വരവ് സാധാരണ നിലയില്‍ എത്തണമെങ്കില്‍ ഡിസംബര്‍ അവസാനം ആവേണ്ടിവരുമെന്നാണ് വ്യാപാരികളുടെ വിലയിരുത്തല്‍.



Next Story

Popular Stories