Top

കൈക്കൂലി കേസ്; പിടിയിലായ എംജി സര്‍വകലാശാല ജീവനക്കാരിയെ പിരിച്ചുവിട്ടു

ഒരു വിദ്യാര്‍ത്ഥിനിയുടെ കയ്യില്‍ നിന്നും പലതവണയായി ജീവനക്കാരി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് നടപടി

24 Dec 2022 2:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൈക്കൂലി കേസ്; പിടിയിലായ എംജി സര്‍വകലാശാല ജീവനക്കാരിയെ പിരിച്ചുവിട്ടു
X

കോട്ടയം: കൈക്കൂലി കേസില്‍ പിടിയിലായ മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ജീവനക്കാരിയെ പിരിച്ചുവിട്ടു. മാര്‍ക്ക് ലിസ്റ്റ് തിരുത്തുന്നതിനായി വിദ്യാര്‍ത്ഥിയില്‍ നിന്നും കൈക്കൂലി വാങ്ങിയ സര്‍വകലാശാല അസിസ്റ്റന്‍ഡ് സി ജെ എല്‍സിയെയാണ്(48) സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിട്ടത്. ഒരു വിദ്യാര്‍ഥിനിയുടെ കയ്യില്‍ നിന്നും പലതവണയായി ജീവനക്കാരി 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന കേസിലാണു നടപടി.

കഴിഞ്ഞ ജനുവരി 29നാണ് ഇവര്‍ പിടിയിലാകുന്നത്. വിദ്യാര്‍ത്ഥിനിയുടെ കൈയ്യില്‍ നിന്നും 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സര്‍വകലാശാലയിലെ പരീക്ഷാഭവന്റെ മുന്നില്‍ വെച്ചായിരുന്നു എല്‍സി പിടിയിലായത്. കൂടാതെ രണ്ട് എംബിഎ വിദ്യാര്‍ഥികളുടെ മാര്‍ക്കില്‍ തിരുത്തല്‍ വരുത്തിയതായും തുടര്‍ന്ന് ഇവരുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

സംഭവത്തെ തുടര്‍ന്ന് എല്‍സിയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് സര്‍വകലാശാല നിയോഗിച്ച രണ്ട് പ്രത്യേക അന്വേഷണ കമ്മിഷനും ഇവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തി.

STORY HIGHLIGHTS: Mahatma Gandhi University employee arrested in bribery case dismissed

Next Story