ഗവര്‍ണറുടെ പുതിയ നിയമോപദേഷ്ടാവ് സ്വര്‍ണ്ണ കടത്തുക്കേസിലെ ഒന്നാംപ്രതിയുടെ അഭിഭാഷകന്
ഗോപകുമാരന്‍ നായരെ ഇന്നലെയാണ് ഗവര്‍ണറുടെ നിയമോപദേഷ്ടാവായി നിയോഗിച്ചത്.
9 Nov 2022 7:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പുതിയ നിയമോപദേഷ്ടാവ് സ്വര്‍ണ്ണ കടത്തുക്കേസിലെ പ്രതിയുടെ അഭിഭാഷകന്. തിരുവനന്തപുരം സ്വര്‍ണ്ണ കടത്തുക്കേസിലെ ഒന്നാംപ്രതിയായ സരിത്തിന്റെ അഭിഭാഷകനായിരുന്നു ഇന്നലെ നിയമോപദേഷ്ടാവായി നിയോഗിക്കപ്പെട്ട ഗോപകുമാരന്‍ നായര്‍. ഇത് സംബന്ധിച്ച രേഖകള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
സുപ്രീംകോടതിയിലടക്കം സീനിയര്‍ അഭിഭാഷകനായിരുന്ന ഗോപകുമാരന്‍ നായരെ ഇന്നലെയാണ് ഗവര്‍ണറുടെ നിയമോപദേഷ്ടാവായി നിയോഗിച്ചത്. ബാര്‍ കൗണ്‍സില്‍ പ്രസിഡന്റ്, ഹൈക്കോടതി അഭിഭാഷക അസോസിയേഷന് പ്രസിഡന്റ് തുടങ്ങിയ ചുമതലകളും ഗോപകുമാരന്‍ നായര്‍ വഹിച്ചിട്ടുണ്ട്.
Next Story