'മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതോടെ പുരികയും മീശയും ഉള്‍പ്പടെ കൊഴിഞ്ഞു'; യുവാവിന്റെ ആത്മഹത്യ മനംനൊന്തെന്ന് പരാതി
കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്താണ് കഴിഞ്ഞമാസം വീട്ടില്‍ തൂങ്ങി മരിച്ചത്. ചികിത്സിച്ച ഡോക്ടറുടെ പേരെഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
7 Nov 2022 8:51 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കോഴിക്കോട്: മുടികൊഴിച്ചിലിന് മരുന്നു കഴിച്ചതിനെ തുടര്‍ന്ന് പുരികവും രോമങ്ങളും കൊഴിഞ്ഞതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്താണ് കഴിഞ്ഞമാസം വീട്ടില്‍ തൂങ്ങി മരിച്ചത്. ചികിത്സിച്ച ഡോക്ടറുടെ പേരെഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.
ഏറെ കാലമായി മുടി കൊഴിച്ചിലിനെ തുടര്‍ന്ന് കോഴിക്കോട് ക്ലിനിക്കിലെ ഡോ. റഫീക്കിന്റെ ചികിത്സയിലായിരുന്നു പ്രശാന്ത്. മുടികൊഴിച്ചില്‍ മാറാനുള്ള മരുന്നു കഴിച്ചതിനു ശേഷമാണ് പുരുകനിലെയും മൂക്കിലേയും ദേഹത്തെയും രോമങ്ങള്‍ കൊഴിഞ്ഞു പോകാന്‍ തുടങ്ങിയത്. ശരിയാകുമെന്ന് പ്രതീക്ഷിച്ച് ഡോക്ടറെ വീണ്ടും സമീപിച്ചു. മരുന്നുകളെല്ലാം വീണ്ടും കഴിക്കുകയുംചെയ്തിരുന്നു. എന്നാൽ ഒരു ഫലവും ഉണ്ടായില്ല.അതില്‍ പ്രശാന്തിന് വലിയ മാനസിക വിഷമം ഉണ്ടായിരുന്നു.
പ്രശാന്തിന്റെ ആത്മഹത്യയില്‍ അത്തോളി പൊലീസിന് നേരത്തെ പരാതിനല്‍കിയിരുന്നു. എന്നാൽ അന്വേഷണത്തില്‍ ഡോക്ടര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആത്മഹത്യ കുറിപ്പില്‍ ഡോക്ടറുടെ പേരുൾപ്പടെ പരാമര്‍ശിച്ച സാഹചര്യത്തിലാണ് ഡോ .റഫീക്കിനെതിരെ പൊലീസ് അന്വേഷണം ശക്തമാക്കിയത്. അതേ സമയം കൃത്യമായ ചികിത്സയാണ് പ്രശാന്തിന് നല്‍കിയത് എന്നാണ് ഡോക്ടറുടെ പ്രതികരണം.
STORY HIGHLIGHTS: Kozhikkode story updates
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)