Top

പേരയ്ക്ക എടുത്തെന്നാരോപിച്ച് ക്രൂര മര്‍ദ്ദനം; 12 വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി

ആലിപ്പറമ്പ് സ്വദേശി അഷ്‌റഫ് ആണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി കാലില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചത്

17 Jan 2023 5:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പേരയ്ക്ക എടുത്തെന്നാരോപിച്ച് ക്രൂര മര്‍ദ്ദനം; 12 വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി
X

മലപ്പുറം: പേരയ്ക്ക എടുത്തെന്നാരോപിച്ച് ക്രൂര മര്‍ദ്ദനമേറ്റ 12 വയസുകാരന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. സ്ഥലമുടമയുടെ മര്‍ദ്ദനത്തില്‍ പൊട്ടിയ തുടയെല്ലിന്റെ ശസ്ത്രക്രിയയാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപ്ത്രിയില്‍ പൂര്‍ത്തിയായത്.

ആലിപ്പറമ്പ് സ്വദേശി അഷ്‌റഫ് ആണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയെ ബൈക്ക് കൊണ്ട് ഇടിച്ചു വീഴ്ത്തി കാലില്‍ ചവിട്ടി പരുക്കേല്‍പ്പിച്ചത്. പെരിന്തല്‍മണ്ണ ആലിപ്പറമ്പ് പഞ്ചായത്ത് വാഴയങ്ങടയില്‍ ഇന്നലെ വൈകിട്ടാണ് ആക്രമമുണ്ടായത്. കളിക്കാനെത്തിയപ്പോള്‍ പറമ്പില്‍ നിന്ന് പേരയ്ക്ക മോഷ്ടിച്ചെന്നാരോപിച്ച് സ്ഥലമുടമ കുട്ടിയെ മര്‍ദിച്ചുവെന്നാണ് പരാതി.

അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് അഷ്‌റഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ മന്ത്രി വീണ ജോര്‍ജ് റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ട് നല്‍കാന്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. കുട്ടിക്ക് ആവശ്യമായ ചികിത്സയും നിയമപരമായ പരിരക്ഷയും ഉറപ്പ് നല്‍കാനും മന്ത്രി നിര്‍ദേശിച്ചിരുന്നു.

Story Highlights: Allegation for taking guava; 12-year-old boy's surgery completed

Next Story