നവജാത ശിശുവിന്റെ കൊലപാതകം: റിമാൻഡ് റിപ്പോർട്ട് ഇന്ന് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും

ആരോഗ്യനില മോശമായതിനാൽ പ്രതിയായ അതിജീവിത ആശുപത്രിയിൽ തുടരുകയാണ്.

dot image

കൊച്ചി: കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയുടെ റിമാൻഡ് റിപ്പോർട്ട് ഇന്ന് പൊലീസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും. ആരോഗ്യനില മോശമായതിനാൽ പ്രതിയായ അതിജീവിത ആശുപത്രിയിൽ തുടരുകയാണ്. പൊലീസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചതിനു ശേഷം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തിയാവും അതിജീവിതയെ കാണുക.

കൊച്ചിയിൽ നടുറോഡിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇന്നലെ ഉച്ചയോടെ അറസ്റ്റിലായ 23 വയസ്സുകാരിയായ അമ്മയുടെ മൊഴി രാവിലെ ആശുപത്രിയിലെത്തിയാവും മജിസ്ട്രേറ്റ് രേഖപ്പെടുത്തുക. പ്രതിയെ റിമാൻഡ് ചെയ്താലുടൻ പൊലീസ് കസ്റ്റഡി അപേക്ഷ സമർപ്പിക്കും. പ്രതിയെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമാകും ആൺ സുഹൃത്തിലേക്ക് അന്വേഷണം നീട്ടുക.

അവിവാഹിതയായ അതിജീവിതയുടെ ആൺ സുഹൃത്തിനെ പൊലീസ് ഇന്നലെ രാവിലെ തന്നെ കണ്ടെത്തിയിരുന്നു. അതിനിടെ അതിജീവിതയുടെ മാതാപിതാക്കൾക്ക് സംഭവത്തിൽ പങ്കില്ല എന്ന നിഗമനത്തിൽ തന്നെയാണ് പൊലീസ്. ഇന്നലെ പുലർച്ചെ അഞ്ച് മണിയോടെ യുവതി ശുചിമുറിയിൽ പ്രസവിച്ചതിന് ശേഷം കുഞ്ഞിനെ ഒഴിവാക്കാൻ ആരുടെയെങ്കിലും സഹായം തേടിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

dot image
To advertise here,contact us
dot image