രാഹുൽ മാങ്കൂട്ടത്തില് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ

221986 വോട്ടുകൾക്കാണ് രാഹുല് വിജയിച്ചത്

dot image

തിരുവനന്തപുരം: യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന മത്സരത്തില് രാഹുൽ മാങ്കൂട്ടത്തിലിന് വിജയം. 221986 വോട്ടുകൾക്കാണ് രാഹുല് വിജയിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ അബിൻ വർക്കിക്ക് 168588 വോട്ടുകള് ലഭിച്ചു. അരിത ബാബുവിന് 31930 വോട്ടുകളാണ് ലഭിച്ചത്.

തിരഞ്ഞെടുപ്പില് വിജയിച്ചതില് സന്തോഷമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ബൂത്ത് തലം മുതലുള്ള പ്രവർത്തകർ മുതൽ വോട്ട് ചെയ്താണ് വിജയിപ്പിച്ചത്. അവരോട് കടപ്പാടുണ്ടെന്നും ജനാധിപത്യത്തെ ഹനിക്കുന്നവർ നാടുഭരിക്കുന്ന കാലത്ത് തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം നിറവേറ്റുമെന്നും രാഹുല് പറഞ്ഞു.

മാനദണ്ഡം ലംഘിച്ച് അംഗത്വം എടുത്തു; യൂത്ത് കോൺഗ്രസിൽ നിന്ന് അരലക്ഷത്തിലേറെ അംഗങ്ങൾ പുറത്ത്

യൂത്ത് കോൺഗ്രസ്സ് മലപ്പുറം ജില്ലാ പ്രസിഡന്റായി ഹാരിസ് മുതൂർ വിജയിച്ചു. അതേസമയം കണ്ണൂരിൽ കെ സുധാകരന് തിരിച്ചടി. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനാണ് ലഭിച്ചത്. കെ സുധാകരൻ പക്ഷ സ്ഥാനാർത്ഥി ഫർസിൻ മജീദിന് തോല്ക്കുകയും എ ഗ്രൂപ്പിന്റെ വിജിൽ മോഹൻ യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. 657 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജിൽ മോഹൻ വിജയിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ജില്ലയിൽ എ ഗ്രൂപ്പ് നേതാവ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റാവുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us