16 വർഷത്തിന് ശേഷം രഞ്ജി പണിക്കർ സംവിധായകനാകുന്നു; ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ വമ്പൻ അപ്ഡേറ്റ്

രഞ്ജി പണിക്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ

16 വർഷത്തിന് ശേഷം രഞ്ജി പണിക്കർ സംവിധായകനാകുന്നു; ഫഹദ് ഫാസിലിന്റെ പിറന്നാൾ ദിനത്തിൽ വമ്പൻ അപ്ഡേറ്റ്
dot image

ഫഹദ് ഫാസിൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. 16 വർഷത്തെ ഇടവേളയ്ക്ക് ശേഷം രഞ്ജി പണിക്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ പ്രഖ്യാപനം ഫഹദ് ഫാസിലിൻ്റെ പിറന്നാൾ ദിനത്തിലായിരുന്നു. ഫഹദിൻ്റെ 42-ാം പിറന്നാളായ ഇന്ന് വീഡിയോയിലൂടെയാണ് ചിത്രത്തിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്. രഞ്ജി പണിക്കർ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ. ടൈറ്റിൽ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും. ഗുഡ്വിൽ എൻ്റർടെയ്ൻമെൻറ്സിൻറെ ബാനറിൽ ജോബി ജോർജ് തടത്തിലാണ് ചിത്രം നിർമ്മിക്കുന്നത്.

സൂപ്പർഹിറ്റുകളുടെ തിരക്കഥാകൃത്ത് എന്ന പേരിലാണ് രഞ്ജി പണിക്കർ മലയാള സിനിമയിൽ അറിയപ്പെടുന്നത്. ഷാജി കൈലാസിന്റെ സംവിധാനത്തിൽ താൻ തിരക്കഥയൊരുക്കിയ കമ്മിഷണറുടെ സീക്വൽ ഭരത് ചന്ദ്രൻ ഐപിഎസ് സംവിധാനം ചെയ്തുകൊണ്ട് 2005-ലാണ് അദ്ദേഹം സംവിധായകനായി അരങ്ങേറുന്നത്.

2008ൽ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത രൗദ്രം ആണ് ഒടുവിലത്തേത്. മലയാള സിനിമയിൽ സഹനടനായും തിളങ്ങിയ രഞ്ജി പണിക്കർ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം ഭാവന നായകനാകുന്ന ഹണ്ടാണ്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പകർപ്പവകാശ ലംഘനം; 'ബറോസി'നെതിരെ ആരോപണവുമായി ജർമ്മൻ മലയാളിയായ എഴുത്തുകാരൻ
dot image
To advertise here,contact us
dot image