ഒടിടിയിൽ ഉൾട്ടയാകുമെന്ന് കരുതിയെങ്കിൽ തെറ്റി, ദുൽഖറിന്റെ കാന്തയ്ക്ക് അവിടെയും പുകഴ്ത്തൽ

ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിലേതെന്നും ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് ആരാധകർ പറയുന്നത്

ഒടിടിയിൽ ഉൾട്ടയാകുമെന്ന് കരുതിയെങ്കിൽ തെറ്റി, ദുൽഖറിന്റെ കാന്തയ്ക്ക് അവിടെയും പുകഴ്ത്തൽ
dot image

ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് തിരക്കഥയും സംവിധാനവും നിർവഹിച്ച സിനിമയാണ് കാന്ത. തിയേറ്ററിൽ സൂപ്പർ ഹിറ്റായ ചിത്രം ഒടിടിയിൽ പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. സാധാരണ തിയേറ്ററിൽ മികച്ച അഭിപ്രായം നേടിയ സിനിമകളുടെ പോരാഴ്മകൾ ചൂണ്ടികാണിച്ച് ഒടിടി റിലീസിന് ശേഷം സിനിമയ്ക്ക് വിമർശനങ്ങൾ ലഭിക്കാറുണ്ട്. എന്നാൽ കാന്തയുടെ കാര്യത്തിൽ അത്തരത്തിൽ ഒന്നും ഇതുവരെ സംഭവിച്ചിട്ടില്ല.

എല്ലാ കോണിൽ നിന്നും സിനിമയ്ക്ക് മികച്ച അഭിപ്രയമാണ് ലഭിക്കുന്നത്. ദുൽഖറിന്റെ കരിയർ ബെസ്റ്റ് പെർഫോമൻസ് ആണ് ചിത്രത്തിലേതെന്നും ദുൽഖറിന് നാഷണൽ അവാർഡ് വരെ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് ആരാധകർ പറയുന്നത്. ജേക്സ് ബിജോയുടെ മ്യൂസിക്കിനും കയ്യടികൾ ലഭിക്കുന്നുണ്ട്.

ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖറിന്റെ ഉടമസ്ഥതിയിലുള്ള വേഫറെർ ഫിലിംസ് ആണ്. നടിപ്പ് ചക്രവർത്തി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ടി കെ മഹാദേവൻ എന്ന നടൻ ആയി ദുൽഖർ വേഷമിട്ട ഈ ചിത്രം, 1950 കളിലെ മദ്രാസിന്റെയും തമിഴ് സിനിമയുടെയും പശ്‌ചാത്തലത്തിൽ കഥ പറയുന്ന ഒരു പീരീഡ് ഡ്രാമ ആയാണ് ഒരുക്കിയിരിക്കുന്നത്.

ആദ്യ പകുതിയിൽ ക്ലാസിക് ഡ്രാമ ആയി സഞ്ചരിക്കുന്ന ചിത്രം രണ്ടാം പകുതിയിൽ ഇൻവെസ്റ്റിഗേഷന് പ്രാധാന്യമുള്ള ഒരു ക്ലാസിക് ത്രില്ലർ ഫോർമാറ്റിൽ ആണ് മുന്നോട്ട് നീങ്ങുന്നത്. ദുൽഖർ കൂടാതെ സമുദ്രക്കനി, റാണ ദഗ്ഗുബതി, ഭാഗ്യശ്രീ ബോർസെ, രവീന്ദ്ര വിജയ്, ഭഗവതി പെരുമാൾ, നിഴൽകൾ രവി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഒരുപിടി മികച്ച ചിത്രങ്ങൾ മലയാളത്തിൽ നിർമ്മിച്ചിട്ടുള്ള വേഫേറർ ഫിലിംസ് നിർമ്മിച്ച ആദ്യ അന്യഭാഷാ ചിത്രമാണ് 'കാന്ത'.

Content Highlights: Dulquer Salmaan's Kantha is getting a good response on OTT

dot image
To advertise here,contact us
dot image