എന്തിനാണ് ഒരു നല്ല സിനിമ നശിപ്പിക്കുന്നത്?, ട്രെയ്ലറിന് പിന്നാലെ പരിയേറും പെരുമാൾ ഹിന്ദി പതിപ്പിന് വിമർശനം

കിസ്സിങ് സീനുകൾ ഇല്ലാതെ ബോളിവുഡിന് സിനിമകൾ എടുക്കാൻ അറിയില്ലേ എന്നാണ് പലരും എക്സിൽ കമന്റ് ചെയ്യുന്നത്

dot image

കതിർ, ആനന്ദി എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി മാരി സെൽവരാജ് സംവിധാനം ചെയ്ത ചിത്രമാണ് പരിയേറും പെരുമാൾ. ഒരു സോഷ്യൽ ഡ്രാമ സ്വഭാവത്തിൽ എത്തിയ സിനിമയുടെ പ്രകടനങ്ങൾക്കും തിരക്കഥയ്ക്കും വലിയ കയ്യടികൾ ആയിരുന്നു ലഭിച്ചത്. ചിത്രം മുന്നോട്ടുവെച്ച രാഷ്ട്രീയവും ഏറെ ചർച്ചയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. 'ധടക് 2' എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയ്‌ലർ റിലീസിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഹിന്ദി പതിപ്പിനെ തേടി എത്തുന്നത്.

തൃപ്തി ദിമ്രി, സിദ്ധാന്ത് ചതുർവേദി എന്നിവരാണ് ധടക് 2 യിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. തമിഴ് പതിപ്പിൽ നിന്നേറെ വ്യത്യാസമായി ഒരു കൊമേർഷ്യൽ ഫോർമാറ്റിൽ ആണ് ഹിന്ദി പതിപ്പ് ഒരുങ്ങുന്നതെന്നും ഇത് പരിയേറും പെരുമാൾ മുന്നോട്ടുവെച്ച രാഷ്ട്രീയത്തെ ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്നും കമന്റുകൾ ഉയരുന്നുണ്ട്. ട്രെയ്‌ലറിലെ ഒരു ചുംബന രംഗത്തിന് നേരെയും വലിയ വിമർശനങ്ങൾ ഉയരുന്നുണ്ട്. കിസ്സിങ് സീനുകൾ ഇല്ലാതെ ബോളിവുഡിന് സിനിമകൾ എടുക്കാൻ അറിയില്ലേ എന്നാണ് പലരും എക്സിൽ കമന്റ് ചെയ്യുന്നത്. പരിയേറും പെരുമാൾ പോലെ ഒരു സിനിമയുടെ റീമേക്ക് അവകാശം ഒരിക്കലും ബോളിവുഡിന് നൽകാൻ പാടില്ലായിരുന്നു എന്നും പലരും എക്സിൽ കുറിക്കുന്നുണ്ട്.

ഷാസിയ ഇക്ബാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ധർമ്മ പ്രൊഡക്ഷൻസ്, സീ സ്റ്റുഡിയോസ്, ക്ലൗഡ് 9 പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ്. 2018 ൽ പുറത്തുവന്ന 'ധടക്' എന്ന സിനിമയുടെ തുടർച്ചയായിട്ടാണ് ഈ സിനിമ എത്തുന്നത്. 'സൈറാത്ത്' എന്ന മറാത്തി ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ധടക് ഒന്നാം ഭാഗം. ആഗസ്റ്റ് ഒന്നിനാണ് ധടക് 2 തിയേറ്ററുകളിൽ എത്തുന്നത്.

Content Highlights: dhadak 2 trailer gets troled on social media

dot image
To advertise here,contact us
dot image