പ്രഭാസ് കാരണമല്ലേ കണ്ണപ്പ വിജയിച്ചതെന്ന് ചോദ്യം; രസകരമായ മറുപടിയുമായി വിഷ്ണു മഞ്ജു

മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്

dot image

പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പ തിയേറ്ററിൽ പ്രേക്ഷകപ്രീതി നേടി പ്രദർശനം തുടരുകയാണ്. വിഷ്ണു മഞ്ജു നായകനായ ചിത്രത്തില്‍ പ്രഭാസ്, മോഹൻലാൽ, അക്ഷയ് കുമാർ എന്നീ താരങ്ങൾ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിരുന്നു.

ബിഗ്ബഡ്ജറ്റിലൊരുങ്ങിയ ചിത്രം ഇന്ത്യയിലെ വ്യത്യസ്ത ഭാഷകളിൽ റിലീസ് ചെയ്തിരുന്നു. മോഹൻലാൽ അവതരിപ്പിച്ച കിരാത എന്ന കഥാപാത്രവും പ്രഭാസിന്റെ രുദ്ര എന്ന കഥാപാത്രവും മികച്ച പ്രേക്ഷക പ്രശംസ നേടി. കുറച്ചു നേരമേ സ്‌ക്രീനിൽ ഉള്ളൂവെങ്കിലും പ്രഭാസ് തന്റെ കഥാപാത്രം മികച്ചതാക്കി എന്ന് തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ചിത്രത്തിന്റെ റിലീസിന് പിന്നാലെ ഒരു പ്രാമോഷൻ പരിപാടിയിൽ പങ്കെടുക്കവേ, 'കണ്ണപ്പയുടെ വിജയത്തിന് കാരണം പ്രഭാസിന്‍റെ അതിഥി വേഷമാണോ?'- എന്ന് വിഷ്ണു മഞ്ജുവിനോട് ആരാധകൻ ചോദിച്ചിരുന്നു. ഇതിന് അദ്ദേഹം നൽകിയ മറുപടി സോഷ്യല്‍ മീഡിയയിൽ ചർച്ചയാകുന്നുണ്ട്. പൂർണമായും താൻ ആ വാദത്തെ അംഗീകരിക്കുന്നു എന്നാണ് വിഷ്ണു മഞ്ജു പറഞ്ഞത്.

'നൂറ് ശതമാനവും ഞാൻ അങ്ങനെ വിശ്വസിക്കുന്നു. കണ്ണപ്പയുടെ വിജയത്തെ കുറിച്ച് ചിലർ വാദിച്ചേക്കാം. പക്ഷേ എനിക്ക് ഒരു അഹങ്കാരവുമില്ല. എന്റെ സഹോദരൻ പ്രഭാസിന്റെ ഓപ്പണിങ് സീൻ എത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് സമ്മതിക്കുന്നതില്‍ എനിക്ക് യാതൊരു അഹങ്കാരവുമില്ല. അതെനിക്കറിയാം. കണ്ണപ്പയുടെ കഥ കാണണമെന്ന് നിങ്ങൾക്ക് താല്പര്യം തോന്നുന്നത് തന്നെ അദ്ദേഹം കാരണമാണ്,' വിഷ്ണു പറഞ്ഞു.

അതേസമയം മോഹൻ ബാബു, ശരത്കുമാർ, കാജൽ അഗർവാൾ, മധുബാല തുടങ്ങി നിരവധി ശ്രദ്ധേയ താരങ്ങളും ചിത്രത്തിൽ ഒരുമിച്ചിട്ടുണ്ട്. പ്രീതി മുകുന്ദനാണ് ചിത്രത്തിൽ നായികാവേഷം കൈകാര്യം ചെയ്യുന്നത്.

Content Highlights- Vishnu Manchu says Kannappa is success because of Prabhas

dot image
To advertise here,contact us
dot image