എന്താ മമ്മൂക്കയ്ക്ക് പഠിക്കുകയാണോ, ബാംഗ്ലൂർ ഡേയ്‌സിലെ ചുള്ളൻ ചെക്കൻ, സ്‌റ്റൈലിഷായി ദുൽഖർ; വൈറലായി ചിത്രങ്ങൾ

ബാംഗ്ലൂർ ഡേയ്സിലെ അജുവിനെ പോലെയുണ്ടെന്നും വേഗം മലയാളത്തിൽ ഒരു സിനിമ ചെയ്യൂ എന്നുമാണ് കമന്റുകൾ

dot image

മലയാളികൾ ഏറ്റവും അധികം കാത്തിരിക്കുന്ന തിരിച്ചുവരവാണ് ദുൽഖർ സൽമാന്റേത്. 2023 ൽ പുറത്തിറങ്ങിയ കിംഗ് ഓഫ് കൊത്ത എന്ന സിനിമയുടെ പരാജയത്തിന് ശേഷം ദുൽഖറിന്റേതായി മലയാളത്തിൽ സിനിമകളൊന്നും പുറത്തിറങ്ങിയിരുന്നില്ല. എന്നാൽ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ വലിയ വിജയമാകുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ദുൽഖറിന്റെ പുത്തൻ ലുക്ക് ആണ് വൈറലാകുന്നത്.

ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു വീഡിയോയിൽ നിന്നുള്ള ദുൽഖറിന്റെ ലുക്ക് ആണ് ഇപ്പോൾ ട്രെൻഡിങ്. നീല ടി ഷർട്ടും ബ്ലാക്ക് തൊപ്പിയും ആണ് ദുൽഖർ ധരിച്ചിരിക്കുന്നത്. നീളൻ മുടിയിലാണ് നടൻ പ്രത്യക്ഷപ്പെടുന്നത്. നിരവധി പേരാണ് ദുൽഖറിന്റെ ഈ പുതിയ ലുക്ക് ഇഷ്ടമായെന്നുള്ള കമന്റുകളുമായി എത്തിയിരിക്കുന്നത്. ബാംഗ്ലൂർ ഡേയ്സിലെ അജുവിനെ പോലെയുണ്ടെന്നും വേഗം മലയാളത്തിൽ ഒരു സിനിമ ചെയ്യൂ എന്നുമാണ് കമന്റുകൾ. 'ഇങ്ങൾക്ക് എത്ര വയസായി എന്ന് ഓർമ്മയുണ്ടോ? എന്താ മമ്മൂക്കയ്ക്ക് പഠിക്കയാണോ', 'സംഭവം എന്താണെങ്കിലും ലുക്ക് ഒരു രക്ഷേം ഇല്ല', എന്നും പോസ്റ്റിന് താഴെ കമന്റുകൾ വരുന്നുണ്ട്. ഇനി വരാനിരിക്കുന്ന ചിത്രമായ ഐ ആം ഗെയിമിന് വേണ്ടിയുള്ള ലുക്ക് ആണോ ഇതെന്നും ആരാധകർ ചോദിക്കുന്നത്.

ഒരു വലിയ ഇടവേളയ്ക്ക് ശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാളം ചിത്രം എന്നതിനാൽ തന്നെ ഐ ആം ഗെയ്മിന് വലിയ ഹൈപ്പാണുള്ളത്. ആർഡിഎക്സ് എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനം കവർന്ന നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന സിനിമ വലിയ ബഡ്ജറ്റിൽ ആണ് ഒരുങ്ങുന്നത്. ആർഡിഎക്സ് പോലെ ഒരു പക്കാ ആക്ഷൻ പാക്ക്ഡ് സിനിമയാണ് ഐ ആം ഗെയിം എന്നാണ് റിപ്പോർട്ടുകൾ. ജിംഷി ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ചമൻ ചാക്കോ ആണ്. ജേക്സ് ബിജോയ് ആണ് സിനിമയ്ക്കായി സംഗീതം നൽകുന്നത്.

Content Highlights: Dulquer Salmaan's new look goes viral

dot image
To advertise here,contact us
dot image