'വിജയ്‌യുടെ മകൻ എന്ന് വിളിക്കരുത്, ജേസൺ സഞ്ജയ് എന്നാണ് അയാളുടെ പേര്'; വൈറലായി സന്ദീപ് കിഷന്റെ വാക്കുകൾ

ജേസൺ സഞ്ജയ്‌യെക്കുറിച്ചുള്ള ചോദ്യത്തിന് നടൻ സന്ദീപ് കിഷൻ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

'വിജയ്‌യുടെ മകൻ എന്ന് വിളിക്കരുത്, ജേസൺ സഞ്ജയ് എന്നാണ് അയാളുടെ പേര്'; വൈറലായി സന്ദീപ് കിഷന്റെ വാക്കുകൾ
dot image

നടൻ വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായകനായി എത്തുന്നത് സന്ദീപ് കിഷൻ ആണ്. പിന്നാലെ ജേസൺ സഞ്ജയ്‌യെക്കുറിച്ച് പല അഭിമുഖങ്ങളിലും സന്ദീപ് കിഷൻ പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ജേസൺ സഞ്ജയ്‌യെക്കുറിച്ചുള്ള ചോദ്യത്തിന് നടൻ നൽകിയ മറുപടിയാണ് ചർച്ചയാകുന്നത്.

പുതിയ ചിത്രമായ മസാക്കയുടെ വിജയത്തിന് പിന്നാലെ സന്ദീപ് കിഷൻ കഴിഞ്ഞ ദിവസം തിരുപ്പതി എഴുമലയൻ ക്ഷേത്രം സന്ദർശിച്ചിരുന്നു. ഈ വേളയിൽ ഒരു മാധ്യമപ്രവർത്തകൻ വിജയ്‌യുടെ മകനൊപ്പമുള്ള എക്‌സ്‌പീരിയൻസിനെക്കുറിച്ച് ചോദിച്ചു. അതിന് മറുപടിയായി 'ദയവായി വിജയ്‌യുടെ മകൻ എന്ന് വിളിക്കരുത്. ജേസൺ സഞ്ജയ് എന്നാണ് അദ്ദേഹത്തിന്റെ പേര്,' എന്നായിരുന്നു സന്ദീപ് കിഷന്റെ മറുപടി. സിനിമയുടെ ചിത്രീകരണം രസകരമായി പോകുന്നു എന്നും അദ്ദേഹം അറിയിച്ചു. നടന്റെ ഈ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.

2024 നവംബറിലായിരുന്നു ജേസൺ സഞ്ജയ്‌യുടെ സംവിധാന സംരംഭത്തിന്റെ പ്രഖ്യാപനം നടന്നത്. മോഷൻ പോസ്റ്റർ പുറത്ത് വിട്ടു കൊണ്ടാണ് ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. മോഷൻ പോസ്റ്ററിലൂടെ ചിത്രത്തിന്റെ സംവിധായകൻ, നായകൻ, സംഗീത സംവിധായകൻ, എഡിറ്റർ എന്നിവയെല്ലാം ആരെന്ന് നിർമാതാക്കൾ പുറത്തുവിട്ടിരുന്നു.

ക്യാപ്റ്റൻ മില്ലർ, രായൻ, മായാവനം തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടനാണ് സന്ദീപ് കിഷൻ. തമൻ എസ് ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. നേരത്തെ വിജയ് ചിത്രമായ വാരിസിന് സംഗീതമൊരുക്കിയതും തമൻ ആയിരുന്നു. പ്രവീൺ കെ എൽ ആണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. വാരിസ്, മാനാട്, ഭൈരവ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ചയാളാണ് പ്രവീൺ കെ എൽ.

Content Highlights: Sundeep Kishan reacts to Jason Sanjay being recognized as Vijay’s son

dot image
To advertise here,contact us
dot image