പലരും കരുതുന്നത് സ്വന്തം കാറില്‍ ഇഷ്ടമുള്ളത് ചെയ്യാമെന്നാണ്. കാറിലിരുന്ന് മദ്യപിക്കുന്നതിലും തെറ്റില്ല എന്ന് വിചാരിക്കുന്നവരുമുണ്ട്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല. നിയമങ്ങള്‍ അനുസരിച്ച് പാര്‍ക്ക് ചെയ്തിരിക്കുന്ന കാറിലിരുന്ന് മദ്യപിക്കുന്നത് കുറ്റകരമാണ്.
മാര്‍ക്കറ്റ്, പാര്‍ക്ക്, തെരുവ് തുടങ്ങിയ പൊതുസ്ഥലങ്ങളില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കാറില്‍ മദ്യപിച്ചാല്‍ അത് നിയമലംഘനമായി കണക്കാക്കപ്പെടും. അതായത്, നിങ്ങളുടെ സ്വന്തം കാറിലിരുന്ന് മദ്യപിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് പിടിക്കപ്പെട്ടാല്‍ നിയമപ്രകാരം നിങ്ങള്‍ക്കെതിരെ കേസെടുക്കാം.
മദ്യപിച്ച ശേഷം ഒരാള്‍ വാഹനമോടിക്കുന്നത് കണ്ടെത്തിയാല്‍, മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 185 പ്രകാരം അയാള്‍ക്കെതിരെ കേസെടുക്കാം. എന്നാല്‍ ഡ്രൈവര്‍ മദ്യപിച്ചിട്ടില്ലെങ്കിലും, കാറിലിരുന്ന് മറ്റ് യാത്രക്കാര്‍ മദ്യപിച്ചാല്‍ നിയമപ്രകാരം അവര്‍ക്കെതിരെ കേസെടുക്കാം.
പൊതുസ്ഥലത്ത് ആരെങ്കിലും മദ്യപിച്ചാല്‍ അവര്‍ക്കെതിരെ നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കും.
നിങ്ങള്‍ ഫാം ഹൗസ് പോലുള്ള സ്വകാര്യ സ്ഥലത്താണ് നില്ക്കുന്നതെങ്കില്. അത്തരം സ്ഥലങ്ങളില്‍ മദ്യപിക്കുന്നതിന് പൊതു മദ്യപാന നിയമങ്ങള്‍ ബാധകമല്ല. അതായത് നിയമങ്ങള്‍ പൊതു സ്ഥലങ്ങള്‍ക്ക് മാത്രമുള്ളതാണ്.
Content Highlights :You will have to pay a fine if you consume alcohol while sitting in a car parked in a public place