മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ലോഞ്ച് ഒരുപടി കൂടി അടുത്തു. കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങളും ചിത്രങ്ങളും പുറത്തുവിട്ടത്. ബുള്ളറ്റ് ട്രെയിൻ സ്റ്റേഷനുകളുടെ നിർമാണം പൂർത്തികരണത്തോട് അടുക്കുന്നുവെന്ന വിവരമാണ് അധികൃതർ എക്സിൽ പങ്കുവച്ചത്. ഗുജറാത്തിലെ മുംബൈ - അഹമ്മദാബാദ് ഇടനാഴിയിലുള്ള ബുള്ളറ്റ് ട്രെയിന് സ്റ്റേഷനുകളുടെ നിർമാണം പൂർണതയിലേക്ക് അടുക്കുന്നു. പുത്തൻ രൂപകൽപനയും എക്കോഫ്രണ്ട്ലി ഫീച്ചേഴ്സുമടക്കമുള്ള സ്റ്റേഷനുകൾ യാത്രക്കാരുടെ സുഖകരമായ യാത്രയ്ക്ക് മറ്റൊരു നാഴികക്കല്ലാകുമെന്നാണ് റെയിൽവേ അവകാശപ്പെടുന്നത്.
മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ ഇടനാഴിയിൽ പന്ത്രണ്ട് സ്റ്റേഷനുകളാണ് ഉള്ളത്. മുംബൈ(ബാന്ദ്ര - കുർള കോംപ്ലക്സ്),സ താനെ, വിരാർ, ബോയിസാർ, വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, വദോദര, അനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിവയാണ് സ്റ്റേഷനുകൾ. നാലു സ്റ്റേഷനുകൾ മഹാരാഷ്ട്രയിലും എട്ടെണ്ണം ഗുജറാത്തിലുമാണ്. 508 കിലോമീറ്റർ ദൂരമുള്ള സർവീസിൽ 348കിലോമീറ്റർ ഗുജറാത്തിലും 156 കിലോമീറ്റർ മഹാരാഷ്ട്രയിലും നാലുകിലോമീറ്റർ കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആൻഡ് നഗർ ഹവേലിയിലുമാണ്.
മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പ്രോജക്ട് ഡീറ്റേയിൽസ്