16 കോടി രൂപയുടെ റോള്‍സ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയ ഈ മലയാളി ആരാണ്?

റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കി മലയാളി

16 കോടി രൂപയുടെ റോള്‍സ് റോയ്സ് ഗോസ്റ്റ് സ്വന്തമാക്കിയ ഈ മലയാളി ആരാണ്?
dot image

റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജ് സ്വന്തമാക്കിയ ആദ്യത്തെ ഇന്ത്യക്കാരനായി ലിറ്റ്മസ്7 സിസ്റ്റംസ് കണ്‍സള്‍ട്ടിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ വേണു ഗോപാലകൃഷ്ണന്‍. ബ്രാന്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും നൂതനമായ കാറുകളിലൊന്നായി കണക്കാക്കപ്പെടുന്ന ഈ അള്‍ട്രാ-ലക്ഷ്വറി സെഡാന് ഏകദേശം 16 കോടി രൂപയാണ് ഓണ്‍-റോഡ് വിലവരുന്നത്. കൊച്ചിയില്‍ നടന്ന ഒരു സ്വകാര്യ പരിപാടിയില്‍ വച്ച് ചെന്നൈ ഡീലറായ KUN എക്സ്‌ക്ലൂസീവ് വഴി ഗോപാലകൃഷ്ണന് കാര്‍ കൈമാറി.

ഐടി കണ്‍സള്‍ട്ടിംഗായ വേണു ഗോപാലകൃഷ്ണന് ആഡംബര കാറുകളോടുള്ള പ്രണയം ഇതിനകം തന്നെ കാര്‍ പ്രേമികളുടെ ഇടയില്‍ ചര്‍ച്ചയാണ്. ഈ വര്‍ഷം ആദ്യം തന്റെ ലംബോര്‍ഗിനി ഉറുസ് പെര്‍ഫോമന്റെയ്ക്ക് വേണ്ടി 'KL 07 DG 0007' എന്ന VIP നമ്പര്‍ പ്ലേറ്റ് 45.99 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ച് അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കേരളത്തിലെ തന്നെ ഏറ്റവും വിലയേറിയ നമ്പര്‍ പ്ലേറ്റ് ആയി ഇത് മാറിയിരുന്നു.

റോള്‍സ് റോയ്സ് ഗോസ്റ്റ് സീരീസ് II ബ്ലാക്ക് ബാഡ്ജിന് കരുത്ത് പകരുന്നത് 6.75 ലിറ്റര്‍ ട്വിന്‍-ടര്‍ബോചാര്‍ജ്ഡ് V12 എഞ്ചിനാണ്, ഇത് 592 bhp കരുത്തും 900 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഓള്‍-വീല്‍ ഡ്രൈവ്, ഓള്‍-വീല്‍ സ്റ്റിയറിംഗ്, റോള്‍സ് റോയ്സിന്റെ അഡ്വാന്‍സ്ഡ് ബ്ലാക്ക് ബാഡ്ജ് പ്ലാനര്‍ സസ്പെന്‍ഷന്‍ സിസ്റ്റം എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ബ്ലാക്ക് ഡയമണ്ട്, ഗണ്‍മെറ്റല്‍ ഗ്രേ നിറങ്ങളിലുള്ള ഡ്യുവല്‍-ടോണ്‍ എക്സ്റ്റീരിയര്‍, കൈകൊണ്ട് വരച്ച ചെമ്പ് കോച്ച്ലൈന്‍ എന്നിവയും ഈ വാഹനത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ഫീനിക്‌സ് റെഡ് ആന്‍ഡ് ബ്ലാക്ക് ഇന്റീരിയര്‍, കാര്‍ബണ്‍ ഫൈബര്‍ പാനലുകള്‍, കറുത്ത-ക്രോം ക്ലോക്ക് കാബിനറ്റ് എന്നിവയെല്ലാം ആ കാറിന്റെ ആഡംബരത്തെ കാണിക്കുന്നു.

വേണു ഗോപാലകൃഷ്ണന്റെ ഈ വാഹനം സ്വന്തമാക്കിയതിലൂടെ അദ്ദേഹത്തിന്റെ വ്യക്തിപരമായ വിജയം എന്നതിലപ്പുറം ഇന്ത്യയില്‍ അള്‍ട്രാ ആഡംബര വാഹനങ്ങളോടുള്ള വര്‍ദ്ധിച്ചുവരുന്ന അഭിനിവേശത്തെയും എടുത്തുകാണിക്കുന്നുവെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. ഇന്ത്യന്‍ സംരംഭകര്‍ ആഗോള ആഡംബര പ്രവണതകളെ എങ്ങനെ കൂടുതലായി സ്വീകരിക്കുന്നുവെന്നും കാണിക്കുന്നു.

Content Highlights: Kerala IT Firm CEO Is '1st Indian To Own ₹16 Cr-Rolls-Royce Ghost

dot image
To advertise here,contact us
dot image