ബ്രിട്ടീഷ് യുദ്ധവിമാനത്തെ ട്രോളി എംവിഡിയും; എഫ്35 'ബ്രേക്ക് ഡൗൺ' അവസരമാക്കി സോഷ്യൽ മീഡിയ പോസ്റ്റ്

വാഹനങ്ങള്‍ക്ക് നല്‍കേണ്ട പരിപാലനത്തിന്റെ പാഠമാണ് എഫ്35 നല്‍കുന്നത് എന്നാണ് എംവിഡി പങ്കുവച്ച പോസ്റ്റിന്റെ ആമുഖം

dot image

യന്ത്രത്തകരാറിനെത്തുടര്‍ന്ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് യുദ്ധവിമാനമായ എഫ്35നെ ബോധവത്കരണത്തിനുള്ള അവസരമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ കൃത്യമായ പരിപാലത്തിന്റെ ആവശ്യകതയെ

ചൂണ്ടിക്കാണിച്ചുകൊണ്ടാണ് എംവിഡിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. എഫ്35 യുദ്ധവിമാനം മൈന്‍ഡ്ഫുള്‍ ഡ്രൈവിങിന്റെയും സ്മാര്‍ട്ട് മെയിന്റനന്‍സിന്റെയും പാഠങ്ങള്‍ കാണിച്ച് തരുന്നതാണെന്നാണ് എംവിഡിയുടെ പക്ഷം.

വാഹനമോടിക്കുമമ്പോള്‍ ഡ്രൈവര്‍ പൂര്‍ണമായും മനസുറപ്പിച്ച്, അവബോധത്തോടെ ഇരിക്കേണ്ടതിന്റെ പ്രാധാന്യവും, വാഹനങ്ങള്‍ക്ക് നല്‍കേണ്ട പരിപാലനത്തിന്റെയും പാഠമാണ് എഫ്35 നല്‍കുന്നത് എന്നാണ് എംവിഡി പങ്കുവച്ച പോസ്റ്റിന്റെ ആമുഖം.

യന്ത്രത്തകരാറിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് യുദ്ധ വിമാനമായ എഫ്35 തിരുവനന്തപുരം വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്. ഇതിനെക്കുറിച്ച് ധാരാളം വീഡിയോകളും പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും, ചര്‍ച്ചകള്‍ നടക്കുകയും ചെയ്തിരുന്നു. ഇംഗ്ലണ്ടില്‍ നിന്നടക്കം വിദഗ്ധര്‍ എത്തി പരിശോധനകള്‍ നടത്തിയിട്ടും, നന്നാക്കാന്‍ ശ്രമിച്ചിട്ടും എഫ്35ന്റെ തകരാറ് ശരിയാക്കാനോ, ചലിപ്പിക്കാനോ കഴിഞ്ഞിട്ടില്ല. നിലവില്‍ ബ്രിട്ടീഷ്- അമേരിക്കന്‍ സാങ്കേതിക വിദഗ്ധര്‍ അടങ്ങുന്ന സംഘം വിമാനത്തിന്റെ കേടുപാടുകള്‍ നികത്താന്‍ ശ്രമിക്കുകയാണെങ്കിലും വിമാനത്തിന്റെ തിരിച്ച് പോക്ക് അനിശ്ചിതത്വത്തില്‍ തന്നെ തുടരുകയാണ്.

എംവിഡിയുടെ പോസ്റ്റിന്റെ പൂര്‍ണ രൂപം

എഫ് 35 മൈൻഡ് ഫുൾ ഡ്രൈവിംഗിൻ്റേയും സ്മാർട്ട് മെയ്ൻറനൻസിൻ്റേയും പാഠങ്ങളാണ് തരുന്നത്. വാഹനമോടിക്കുമ്പോൾ പൂർണ്ണമായി ഉള്ളിടത്ത് തന്നെ മനസ്സ് ഉറപ്പിച്ച് അവബോധത്തോടെ ഇരിക്കേണ്ടതിൻ്റെ പ്രാധാന്യവും തകരാറിലായ വാഹനത്തിന് നൽകേണ്ട മികച്ച പരിഗണനയും നമ്മെ പഠിപ്പിക്കുകയാണ് എഫ് 35 ഫൈറ്റർ പൈലറ്റും ടീമും ചെയ്തത്.

മൈൻഡ്ഫുൾ ഡ്രൈവിംഗ് പരിശീലിക്കാം

  1. ശാന്തമായും ശ്രദ്ധ കേന്ദ്രീകരിച്ചും ഇരിക്കുക: ശ്രദ്ധാശൈഥില്യങ്ങൾ ഒഴിവാക്കുക, നിങ്ങളുടെ കണ്ണുകൾ റോഡിൽ തന്നെ ആയിരിക്കുക, ശാന്തമായ പെരുമാറ്റം നിലനിർത്തുക.
  2. നിങ്ങളുടെ ചുറ്റുപാടുകളെക്കുറിച്ച് ബോധവാനായിരിക്കുക: അപകടസാധ്യതകൾ മുൻകൂട്ടി കാണുന്നതിന് റോഡ്, കാലാവസ്ഥ, മറ്റ് വാഹനങ്ങൾ എന്നിവയിൽ ശ്രദ്ധ പുലർത്തുക.
  3. പ്രതീക്ഷിക്കുകയും പ്രതികരിക്കുകയും ചെയ്യുക: മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങളോട് പ്രതികരിക്കാൻ ജാഗ്രത പുലർത്തുകയും തയ്യാറാകുകയും ചെയ്യുക.
  4. സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും മുൻഗണന നൽകുക: നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്ക് മുൻഗണന നൽകുക.
  5. ഈ നിമിഷത്തിൽ ശ്രദ്ധിക്കുക: മൾട്ടിടാസ്‌ക്കിംഗ് ഒഴിവാക്കി ഇപ്പോഴത്തെ നിമിഷത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

ആകസ്മികമായ യാന്ത്രിക തകരാറുകളിൽ നിയന്ത്രണം പൂർണ്ണമായി നഷ്ടപ്പെട്ട് വലിയ അപകടങ്ങൾക്ക് ഇടയാക്കാതെ വാഹനങ്ങളെ നിയന്ത്രണ വിധേയമാക്കി നിർത്താൻ മൈൻഡ് ഫുൾ ഡ്രൈവിംഗ് കൊണ്ടേ സാധ്യമാകൂ. തകരാറിലായ വാഹനത്തിന് മികച്ച റിപ്പേർ നൽകി സാങ്കേതിക മികവ് പരിശോധിച്ച് ഉറപ്പിച്ച് മാത്രം വീണ്ടും ഉപയോഗിക്കുന്നത് ഉത്തമമായ സുരക്ഷാ സംസ്കാരമാണ്.

ശ്രദ്ധാപൂർവ്വമായ ഡ്രൈവിംഗ് സമ്പ്രദായങ്ങൾ സ്വീകരിച്ചുകൊണ്ട് നമുക്ക് ബഹുമാനിക്കാം ഇത്തരം ശീലങ്ങൾ ഉള്ളവരെ. നമുക്കൊരുമിച്ച്, നമ്മുടെ റോഡുകൾ സുരക്ഷിതവും എല്ലാവർക്കും ആസ്വാദ്യകരവുമാക്കാം.

Content Highlight; Grounded British F-35 in Kerala Sparks MVD Driving Campaign

dot image
To advertise here,contact us
dot image