ഒറ്റമണിക്കൂറിൽ ഫുൾ ചാർജ്, നൂറുകിലോമീറ്ററോളം ഓടാം; വില കുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുമായി ഹീറോ

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഹിറോ മോട്ടോകോര്‍പ്പ്

പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി ഹീറോ മോട്ടോകോര്‍പ്പ്. 'വിഡ വിഎക്‌സ്2' എന്ന പേരിലുള്ള വിഡ നിരയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറാണിത്. ഇന്ത്യന്‍ വിപണിയില്‍ വാഹനത്തിന് രണ്ട് വകഭേദങ്ങളും ലഭ്യമാണ്.

വിഎക്‌സ്2 ന് 2.2 കിലോവാട്ടും 3.4 കിലോവാട്ട് ബാറ്ററി പായ്ക്ക് വേരിയന്റും ലഭിക്കും. വിഡ വിഎക്‌സ്2 ഗോയ്ക്ക് 92 കിലോമീറ്റര്‍ വരെ റേഞ്ച് ലഭിക്കുന്ന ചെറിയ ബാറ്ററി പായ്ക്ക് ലഭിക്കുന്നു. മറ്റൊരു വകഭേദമായ വിഡ വിഎക്‌സ്2 പ്ലസിന് 3.4 കിലോവാട്ട് പവര്‍ യൂണിറ്റ് ലഭിക്കുന്നു. ഒറ്റ ചാര്‍ജില്‍ 142 കിലോമീറ്റര്‍ വരെ ഇതിന് സഞ്ചരിക്കാന്‍ കഴിയും.

റിമോട്ട് ഇമ്മൊബിലൈസേഷനും ക്ലൗഡ് കണക്റ്റിവിറ്റിയും അധിക സുരക്ഷയ്ക്കായി വാഗ്ദാനം ചെയ്യുന്ന സ്‌കൂട്ടറാണ് ഹീറോ വിഡ വിഎക്‌സ്2 ഇസ്‌കൂട്ടര്‍. ഹീറോ വിഡ വിഎക്‌സ്2 പ്ലസിന് 4.3 ഇഞ്ച് ടിഎഫ്ടി സ്‌ക്രീനും വിഡ വിഎക്‌സ്2 ഗോയ്ക്ക് 4.3 ഇഞ്ച് എല്‍സിഡി യൂണിറ്റും ലഭിക്കുന്നു.

ഈ സവിശേഷതകള്‍ കൂടാതെ വെറും 60 മിനിറ്റിനുള്ളില്‍ ബാറ്ററി 80-100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന ഫാസ്റ്റ് ചാര്‍ജിംഗ് സൗകര്യവും വിഡ വിഎക്‌സ്2-നുണ്ട്.

99,490 രൂപയാണ് ഈ പുതിയ സ്‌കൂട്ടറിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില. ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും കമ്പനി വിഡ വിഎക്‌സ്2നായി അവതരിപ്പിച്ചിട്ടുണ്ട്. ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് കീഴില്‍, ഈ സ്‌കൂട്ടറിന്റെ വില 59,490 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

Content Highlights: vida vx2 electric scooter out

To advertise here,contact us