'തിരുപ്പരന്‍കുന്‍ട്രം ദീപം വിവാദത്തില്‍ വിജയ് മൗനം പാലിക്കുന്നതെന്തിന്?' രൂക്ഷ വിമർശനവുമായി സ്റ്റാലിൻ

'കല്‍ത്തൂണില്‍ ദീപം തെളിയിച്ചതില്‍ വിജയ് ഒരക്ഷരം മിണ്ടിയില്ല'

എം കെ സ്റ്റാലിന്‍

ന്യൂഡല്‍ഹി: തിരുപ്പരന്‍കുന്‍ട്രം ദീപം വിവാദത്തില്‍ വിജയ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എം കെ സ്റ്റാലിന്‍. വിഷയത്തില്‍ മുഖ്യമന്ത്രി വിജയ് മൗനം പാലിക്കുന്നതെന്താണെന്ന് സ്റ്റാലിന്‍ ചോദിച്ചു. കല്‍ത്തൂണില്‍ ദീപം തെളിയിച്ചതില്‍ വിജയ് ഒരക്ഷരം മിണ്ടിയില്ല. എല്ലാകാര്യവും ഉദ്യോഗസ്ഥരുടെ തലയിലിട്ട് പുറകിലൊളിച്ചുവെന്നും സ്റ്റാലിൻ ആരോപിച്ചു. സംസ്ഥാനത്തിന്റെ അവകാശങ്ങളും മതസൗഹാര്‍ദവും സംരക്ഷിക്കാന്‍ പോരാട്ടം തുടരുമെന്നും ഡിഎംകെ പറഞ്ഞു.

സംസ്ഥാനത്തിന്റെ അവകാശത്തില്‍ സുപ്രീം കോടതി ഇടപെട്ടപ്പോള്‍ മുഖ്യമന്ത്രി വല്ലതും പറഞ്ഞോ? അവധിദിനങ്ങളായ ശനിയും ഞായറും കഴിഞ്ഞ് തിങ്കളാഴ്ച പ്രതികരിച്ചേക്കുമോയെന്നും സ്റ്റാലിന്‍ പരിഹസിച്ചു. ദീപത്തൂണിലേക്ക് എണ്ണപ്പാത്രം കൊണ്ടുപോകാന്‍ ജില്ലാ കളക്ടറെ നിയോഗിച്ച നടപടിയെയും അദ്ദേഹം പരിഹസിച്ചു.

ദീപം തെളിയിക്കാത്തതില്‍ വിജയ് സര്‍ക്കാരിനോട് കോണ്‍ഗ്രസ് ഉത്തരവാദിത്തം ചോദിച്ചിട്ടില്ലല്ലോ. ഈ വിഷയത്തില്‍ ഡിഎംകെയ്ക്ക് ആരുടെയും ഉപദേശം ആവശ്യമില്ലൈന്നും സ്റ്റാലിന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ മണ്ഡല പുനര്‍നിര്‍ണയ ബില്ലിനെ പിന്തുണച്ചതിനെച്ചൊല്ലി കോണ്‍ഗ്രസുമായി അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നതിനിടെയാണ് സ്റ്റാലിന്റെ പ്രതികരണം.

Content Highlights: DMK chief MK Stalin has criticised Tamil Nadu CM Vijay over the Thiruparankundram Deepam controversy, questioning his silence and accusing him of shifting responsibility onto officials. Stalin also vowed to continue the fight to protect the state's rights and religious harmony

To advertise here,contact us