ഉത്തർപ്രദേശിൽ എസ്‌ഐആറിൽ ഗുരുതര പിഴവ്; നിയമനടപടി സ്വീകരിക്കാൻ ഉത്തരവിട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

വോട്ടര്‍ പട്ടിക പുനഃപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നടപ്പിലാക്കിയ എസ്‌ഐആറില്‍ ഗുരുതര പിഴവ് സംഭവിച്ചതായി കണ്ടെത്തല്‍. സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗ്യസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍(സിഇഒ). ഉത്തര്‍പ്രദേശിലെ പിലിഭിത്ത് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമേക്കേട് നടന്നതായാണ് കണ്ടെത്തിയത്. തുടര്‍ന്ന് വോട്ടര്‍ പട്ടിക പുനഃപരിശോധിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.

പിലിഭിത്ത് മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ ക്രമേക്കേട് ആരോപണം ഉന്നയിച്ച് കോണ്‍ഗ്രസ് രംഗത്ത് വന്നിരുന്നു. പിലിഭിത്ത് സദര്‍ നിയമസഭാ മണ്ഡലത്തില്‍ മാത്രം 16,000ത്തിലധികം വോട്ടര്‍ എന്‍ട്രികളെ എസ്‌ഐആര്‍ ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തിയ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ), ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. 48 മണിക്കൂറിനുള്ളില്‍ പിഴവുകള്‍ തിരുത്തണമെന്നാണ് നിര്‍ദേശം. സംഭവത്തില്‍ രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരെ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥലം മാറ്റി. വോട്ടര്‍ രജിസ്‌ട്രേഷന്‍ കേന്ദ്രത്തിലെ കമ്പ്യൂട്ടര്‍ ഓപ്പറേറ്ററെയും പിരിച്ചുവിട്ടു. പിഴവുകള്‍ തിരുത്തി 48 മണിക്കൂറില്‍നുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനും സിഇഒ നിര്‍ദേശം നല്‍കി.

പിലിഭിത്ത് നിയമസഭാ മണ്ഡലത്തില്‍ എപിക് നമ്പര്‍ മാറാതെ വോട്ടര്‍മാരുടെ പേരുകള്‍ മാത്രം മാറ്റിയെന്നും മണ്ഡലത്തില്‍ താമസിക്കാത്ത 2600 പേരുകള്‍ പുതുതായി ചേര്‍ത്തെന്നും കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ആരോപത്തിന് പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഉത്തര്‍പ്രദേശിലെ മുഴുവന്‍ വോട്ടര്‍പട്ടികയും പരിശോധിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.

Content Highlights: Uttar Pradesh's Chief Electoral Officer has ordered legal action following reports of serious errors in the Special Intensive Revision (SIR) process. The development has raised concerns about the voter list revision exercise.

To advertise here,contact us